---
title: "#nadapuram | പതിനായിരം രൂപ പിഴ ; നാദാപുരത്ത് മലിനജലം പുറത്തേക്കൊഴുകിയ ഹോട്ടൽ അടച്ചുപൂട്ടി"
english_title: "#hotel closed #due to  #sewage fill ##fine ten thousand rupees  #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129990/hotel-closed-due-to-sewage-fill-fine-ten-thousand-rupees-nadapuram"
published_at: "2023-07-13T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afe77bb54d8_hotel_raid.jpg"
keywords: []
---

# #nadapuram | പതിനായിരം രൂപ പിഴ ; നാദാപുരത്ത് മലിനജലം പുറത്തേക്കൊഴുകിയ ഹോട്ടൽ അടച്ചുപൂട്ടി

> **Lead Summary:** **നാദാപുരം :** **[** പഞ്ചായത്തിലെ കല്ലാച്ചി കസ്തൂരി കുളത്തിന് സമീപം പ്രവർത്തിക്കുന്ന ദോശ ഹട്ട് ഹോട്ടൽ എന്ന സ്ഥാപനം പുറത്തേക്ക് അലക്ഷ്യമായി മലിനജലം ഒഴുക്കി വിട്ടതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ അടപ്പിച്ചു.

## Article Content

**നാദാപുരം :** **[** പഞ്ചായത്തിലെ കല്ലാച്ചി കസ്തൂരി കുളത്തിന് സമീപം പ്രവർത്തിക്കുന്ന ദോശ ഹട്ട് ഹോട്ടൽ എന്ന സ്ഥാപനം പുറത്തേക്ക് അലക്ഷ്യമായി മലിനജലം ഒഴുക്കി വിട്ടതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ അടപ്പിച്ചു.

അടുക്കളയിൽ നിന്നു വരുന്ന മലിന ജലം സംഭരിക്കുന്ന കുഴിയിൽ നിന്ന് പുറത്തേക്ക് ഒഴുകി ദുർഗന്ധം പരത്തുന്നു എന്ന പരാതി ലഭിച്ച പ്രകാരമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തി നടപടി സ്വീകരിച്ചത് .

പ്രശ്നം പരിഹരിക്കുന്നതുവരെ ഹോട്ടലിന്റെ പ്രവർത്തനം നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് . മലിനജലം പുറത്തേക്ക് അശാസ്ത്രീയമായി പുറന്തള്ളിയതിന് പതിനായിരം രൂപ പിഴ ചുമത്തിയിട്ടുണ്ട് .

പിഴ അടക്കാത്ത പക്ഷം സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതാണ് . ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ,ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129990/hotel-closed-due-to-sewage-fill-fine-ten-thousand-rupees-nadapuram)