---
title: "#nadapuram | ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവം; നാദാപുരത്ത് ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധിച്ചു"
english_title: "#attack #against #doctor #doctors #staff #protest #nadapuram  "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/130009/attack-against-doctor-doctors-staff-protest-nadapuram"
published_at: "2023-07-13T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aff846d7399_protest_.jpg"
keywords: []
---

# #nadapuram | ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവം; നാദാപുരത്ത് ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധിച്ചു

> **Lead Summary:** **നാദാപുരം: [ **നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഡോക്ടർമാരും മറ്റ് ജീവനക്കാരും പ്രതിഷേധിച്ചു. സംഭവത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക , ആശുപത്രിയിൽ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുക, ആശുപത്രി ജീവനക്കാരുടെ സൂരക്ഷ ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

## Article Content

**നാദാപുരം: [ **നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഡോക്ടർമാരും മറ്റ് ജീവനക്കാരും പ്രതിഷേധിച്ചു. സംഭവത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക , ആശുപത്രിയിൽ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുക, ആശുപത്രി ജീവനക്കാരുടെ സൂരക്ഷ ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

ഡോ. റജീന(നാഷണൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് യൂണിയൻ, സി.ഐ.ടി.യു) പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. എൻ.പി.ഷിബിൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രൻ കുറ്റിയിൽ , ദീപ്തി, ഷഗാന എന്നിവർ പ്രസംഗിച്ചു. പി.ആർ.ഒ. പി.പി. ശ്രീനൂപ് സ്വാഗതവും ഡോ. ആര്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/130009/attack-against-doctor-doctors-staff-protest-nadapuram)