---
title: "nadapuram | എയിംസ് അനുഭവങ്ങൾ ; കൂട്ടുകാരുമായി പങ്ക് വെച്ച് പൂർവ വിദ്യാർഥിനി, ആവേശത്തിരയിൽ കുട്ടികൾ"
english_title: "#AIIMS Experiences # Alumni sharing # with friends #childrens excited"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/130019/aiims-experiences-alumni-sharing-with-friends-childrens-excited"
published_at: "2023-07-13T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0026823a0a_hamna.jpg"
keywords: []
---

# nadapuram | എയിംസ് അനുഭവങ്ങൾ ; കൂട്ടുകാരുമായി പങ്ക് വെച്ച് പൂർവ വിദ്യാർഥിനി, ആവേശത്തിരയിൽ കുട്ടികൾ

> **Lead Summary:** **നാദാപുരം** :[ ]**[** ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് കുട്ടികളുടെ ഈ വർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഉദ്ഘാടന പരിപാടിയായ വിജയോൽസവത്തിൽ സ്കൂളിലെ പൂർവ വിദ്യാർഥിനിയും നീറ്റ് റാങ്ക് ജേതാവും ന്യൂഡൽഹി എയിംസ് രണ്ടാം വർഷ വിദ്യാർഥിനിയുമായ ഹംന എംടി കുട്ടികളുമായി സംവദിച്ചു.

## Article Content

**നാദാപുരം** :[ ]**[** ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് കുട്ടികളുടെ ഈ വർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഉദ്ഘാടന പരിപാടിയായ വിജയോൽസവത്തിൽ സ്കൂളിലെ പൂർവ വിദ്യാർഥിനിയും നീറ്റ് റാങ്ക് ജേതാവും ന്യൂഡൽഹി എയിംസ് രണ്ടാം വർഷ വിദ്യാർഥിനിയുമായ ഹംന എംടി കുട്ടികളുമായി സംവദിച്ചു.

നിശ്ചയ ദാർഢ്യവും, കഠിനമായ പരിശീലനവും വഴി ഏത് മേഖലയിലും മികവ് തെളിയിക്കാനാവുമെന്ന് അവർ പറഞ്ഞു. എയിംസ് അനുഭവങ്ങൾ പങ്ക് വെച്ച് നടന്ന സംവാദം കുട്ടികൾക്ക് ആവേശമായി.കവി വിസി ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഇ സിദ്ദിഖ് അധ്യക്ഷത വഹിച്ചു.

മണ്ടോടി ബഷീർ, അസ്ഹർ മാസ്റ്റർ റംല ടീച്ചർ , നിയ കാർത്തിക, ശരിസ്ത ഷാക്കിറ ഇസ്ഹാഖ് സംസാരിച്ചു. പടം - നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എസ് എസ് എൽ സി വിജയോൽ സവത്തിൽ ന്യൂഡൽഹി എയിംസ് എം ബി ബി എസ് വിദ്യാർഥിനി ഹംന എം ടി വി ദ്യാർഥിനികളുമായി സംവദിക്കുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/130019/aiims-experiences-alumni-sharing-with-friends-childrens-excited)