---
title: "#valayam | ആദരവും സ്വാഗതവും ; വളയത്ത് പെൻഷനേഴ്സ് യൂണിയൻ കൺവെൻഷൻ"
english_title: "# Pensioners Union # Convention# valayam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/130185/pensioners-union-convention-valayam"
published_at: "2023-07-14T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0ef735bf7e_pension.jpg"
keywords: []
---

# #valayam | ആദരവും സ്വാഗതവും ; വളയത്ത് പെൻഷനേഴ്സ് യൂണിയൻ കൺവെൻഷൻ

> **Lead Summary:** **വളയം**: ** [**[ ]പ്രതിഭകൾക്ക് ആദരവും നവാഗതർക്ക് സ്വാഗതവുമൊരുക്കി വളയത്ത് പെൻഷനേഴ്സ് യൂണിയൻ കൺവെൻഷൻ . കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ, കെ.എസ്.എസ് പി യു വളയം പഞ്ചായത്ത്‌ കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ്‌ പി. കെ. ദാമുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ ടി. സുകുമാരൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**വളയം**: ** [**[ ]പ്രതിഭകൾക്ക് ആദരവും നവാഗതർക്ക് സ്വാഗതവുമൊരുക്കി വളയത്ത് പെൻഷനേഴ്സ് യൂണിയൻ കൺവെൻഷൻ . കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ, കെ.എസ്.എസ് പി യു വളയം പഞ്ചായത്ത്‌ കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ്‌ പി. കെ. ദാമുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ ടി. സുകുമാരൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ സെക്രട്ടറി ടി. കെ. രാഘവൻ നവാഗതരെ സ്വീകരിച്ചു. വളയം പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം. കെ. അശോകൻ മാസ്റ്റർ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പെന്ഷണേഴ്സിന്റെ മക്കളെയും, പേരമക്കളെയും അനുമോദിച്ചു. 75 വയസ്സ് തികഞ്ഞ സർവീസ് പെൻഷൻകാരെ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സി. എച്ച്. ശങ്കരൻ മാസ്റ്റർ ആദരിച്ചു.

വാർഡ് മെമ്പർ, വി. പി. ശശിധരൻ, ടി. രാജൻ, ടി. സി. ബാബുരാജ്, എം. രാമാദേവി, എൻ. പി. കണ്ണൻ, പി. കെ. ചന്ദ്രൻ, എം. ശേഖരൻ, എന്നിവർ സംസാരിച്ചു. എം. സുരേന്ദ്രൻ സ്വാഗതവും എ. വി. അശോകൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/130185/pensioners-union-convention-valayam)