---
title: "#nadapuram | പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമുണ്ടാക്കും -കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എ "
english_title: "#Plusone  # seat shortage  # will solve - KP Kunjammathkutty MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/130484/plusone-seat-shortage-will-solve-kp-kunjammathkutty-mla"
published_at: "2023-07-15T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b23b2275868_mla_2.jpg"
keywords: []
---

# #nadapuram | പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമുണ്ടാക്കും -കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എ 

> **Lead Summary:** **നാദാപുരം:[ **പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് സർക്കാർ പരിഹാരമുണ്ടാക്കുമെന്നും ഇക്കാര്യത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടതില്ലെന്നും കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എ.പറഞ്ഞു. പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ ഹ്യൂമാനിറ്റീസ്-34 ൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുളള അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

## Article Content

**നാദാപുരം:[ **പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് സർക്കാർ പരിഹാരമുണ്ടാക്കുമെന്നും ഇക്കാര്യത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടതില്ലെന്നും കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എ.പറഞ്ഞു. പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ ഹ്യൂമാനിറ്റീസ്-34 ൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുളള അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളിൽ പലരും ഹയർസെക്കൻഡറി പ്രവേശനം ലഭിക്കാത്ത കാര്യം അനുമോദന പരിപാടിക്കിടെ വിദ്യാർഥികൾ എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.സർക്കാറും വിദ്യാഭ്യാസ വകുപ്പും വിദ്യാർഥികളുടെ കാര്യത്തിലും പൊതുവിദ്യാഭ്യാസത്തിന്റെ മികച്ച മുന്നേറ്റത്തിനും നല്ല ശ്രദ്ധപതിപ്പിക്കുന്നതായി എം.എൽ.എ.അറിയിച്ചു. ചടങ്ങിൽ സ്‌കൂൾ മാനേജർ പി.ബി.കുഞ്ഞമ്മദ്ഹാജി അധ്യക്ഷനായി.

പ്ലസ് ടു ജേർണലിസം ബാച്ചിലെ പരീക്ഷയിൽ എല്ലാ വിഷയത്തിലും എ.പ്ലസ് നേടിയ ഫാത്തിമത്തു റഫ,കെ.നഹല എന്നിവർക്കും ഉന്നത വിജയം നേടിയ ഫാത്തിമത്തു നാഫിയ,ഇൻസമാമുൽഹഖ്,മുഹമ്മദ് സാബിത്ത്,പി.കെ.മുഹമ്മദ് നിഹാൽ പ്ലസ് വൺ പരീക്ഷയിൽ ഉന്നത വിജയം നേടിയ മിൻഹ നസ്‌നീൻ,സന ഫാത്തിമ,എൻ.ആബിദ എന്നിവർക്കും റിട്ട പ്രിൻസിപ്പൾ മൊയ്തു പറമ്പത്തിനുളള മാനേജ്‌മെന്റിന്റെ ഉപഹാരവും ചടങ്ങിൽ എം.എൽ.എ.സമ്മാനിച്ചു.

ചടങ്ങിൽ പ്രിൻസിപ്പൾ വി.പി.നസീർ,ഹെഡ്മാസ്റ്റർ കെ.എ.ജലീൽ,ഇസ്മായിൽ വാണിമേൽ,സൗദ മാണിക്കോത്ത്,ഒ.സി.സഫീയ,ആർ.രോഹൻ,കെ.പി.റഷീദ്,സി.അബ്ദുൽഹമീദ്,ജാഫർ വാണിമേൽ,മുഹമ്മദ് മേച്ചേരി,എം.കെ.കുഞ്ഞബ്ദുല്ല,എം.വി.റഷീദ്,അരീജ മുനസ്സ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/130484/plusone-seat-shortage-will-solve-kp-kunjammathkutty-mla)