---
title: "#thooneri | കഞ്ചാവ് വേട്ട; തൂണേരിയിൽ ഒരു കിലോ കഞ്ചാവുമായി ബംഗാളി യുവാവ് അറസ്റ്റിൽ"
english_title: "#drugshunting # Bengali youth # arrested #one kilo of ganja # Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/130605/drugshunting-bengali-youth-arrested-one-kilo-of-ganja-thuneri"
published_at: "2023-07-15T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b29787ca9a9_drug.jpg"
keywords: []
---

# #thooneri | കഞ്ചാവ് വേട്ട; തൂണേരിയിൽ ഒരു കിലോ കഞ്ചാവുമായി ബംഗാളി യുവാവ് അറസ്റ്റിൽ

> **Lead Summary:** **നാദാപുരം : [**എക്സൈസ് റെയ്ഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ കെ.വി.മുരളിയുടെ നേതൃത്തത്തിൽ വൻ കഞ്ചാവ് വേട്ട . തൂണേരിയിൽ ഒരു കിലോ കഞ്ചാവുമായി ബംഗാളി യുവാവ് അറസ്റ്റിൽ . പശ്ചിമബംഗാൾ സൗത്ത് 24 പർഗാന സ്വദേശി സദ്ദാം മൊണ്ടൽ ആണ് അറസ്റ്റിലായത്.

## Article Content

**നാദാപുരം : [**എക്സൈസ് റെയ്ഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ കെ.വി.മുരളിയുടെ നേതൃത്തത്തിൽ വൻ കഞ്ചാവ് വേട്ട . തൂണേരിയിൽ ഒരു കിലോ കഞ്ചാവുമായി ബംഗാളി യുവാവ് അറസ്റ്റിൽ . പശ്ചിമബംഗാൾ സൗത്ത് 24 പർഗാന സ്വദേശി സദ്ദാം മൊണ്ടൽ ആണ് അറസ്റ്റിലായത്.

ഇന്ന് രാവിലെ കല്ലാച്ചി , നാദാപുരം, ചാലപ്പുറം ഭാഗങ്ങളിൽ പട്രോളിoഗ് നടത്തി വരവേയാണ് തൂണേരി വെള്ളൂർ ദേശത്ത് ചാലപ്പുറം - കോടഞ്ചേരിയിലെ തൂണേരി പഞ്ചായത്ത് ഹോമിയോ ഡിസ്പൻസറിക്ക് മുൻവശത്തെ റോഡരികിൽ വച്ചാണ് ഒരു കിലോ നൂറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. തൂണേരി നാദാപുരം ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി കടത്തികൊണ്ടുവന്നതായിരുന്നു കഞ്ചാവ്.

റെയിഡിൽ പ്രിവന്റീവ് ഓഫീസർ ശ്രീജിത്ത് എ.കെ.' ചന്ദ്രൻ സി.പി.സിവിൽ എക്സൈസ് ഓഫീസർമാരായ വി.സി. വിജയൻ,ഷിരാജ്.കെ , ഗണേഷ് .കെ, രജിലാഷ്, സുരേഷ് കുമാർ സി.എം. ശ്രീജേഷ് പി പി. നിഷ ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/130605/drugshunting-bengali-youth-arrested-one-kilo-of-ganja-thuneri)