---
title: "#nadapuram | ജില്ലാ സാഹിത്യോത്സവിന് വര്‍ണാഭമായ തുടക്കം"
english_title: "#colorful start # the District # Sahithya Festival #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/130614/colorful-start-the-district-sahithya-festival-nadapuram"
published_at: "2023-07-15T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2a3a5ed5f3_s_s_f_1.jpg"
keywords: []
---

# #nadapuram | ജില്ലാ സാഹിത്യോത്സവിന് വര്‍ണാഭമായ തുടക്കം

> **Lead Summary:** **നാദാപുരം:[ **മുപ്പതാമത് എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് പാറക്കടവില്‍ തുടക്കമായി. 14 ഡിവിഷനുകളില്‍ നിന്നായി രണ്ടായിരത്തില്‍പരം പ്രതിഭകള്‍ മാറ്റുരക്കുന്ന സാഹിത്യോത്സവ് ദി ടെലഗ്രാഫ് എഡിറ്റര്‍ ആര്‍ രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന സിവില്‍ കോഡില്‍ നിന്ന് യൂണിഫോം സിവില്‍ കോഡിലേക്കുള്ള മാറ്റം രാജ്യത്തെ നശിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

## Article Content

**നാദാപുരം:[ **മുപ്പതാമത് എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് പാറക്കടവില്‍ തുടക്കമായി. 14 ഡിവിഷനുകളില്‍ നിന്നായി രണ്ടായിരത്തില്‍പരം പ്രതിഭകള്‍ മാറ്റുരക്കുന്ന സാഹിത്യോത്സവ് ദി ടെലഗ്രാഫ് എഡിറ്റര്‍ ആര്‍ രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന സിവില്‍ കോഡില്‍ നിന്ന് യൂണിഫോം സിവില്‍ കോഡിലേക്കുള്ള മാറ്റം രാജ്യത്തെ നശിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമെങ്കില്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പുന്നോറത്ത് അഹ്‌മദ് ഹാജി അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ യു കെ കുമാരന്‍ മുഖ്യാതിഥിയായി.

എസ് എസ് എഫ് കേരള സെക്രട്ടറി ജാബിര്‍ പി നെരോത്ത് സന്ദേശ പ്രഭാഷണം നടത്തി. എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി കുഞ്ഞബ്ദുല്ല കടമേരി, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, ഡോ. എം എസ് മുഹമ്മദ്, ഇസ്മാഈല്‍ മിസ്ബാഹി ചെറുമോത്ത്, പൊന്നങ്കോട് അബൂബക്കര്‍ ഹാജി, കെ കെ അബൂബക്കര്‍ ഹാജി പങ്കെടുത്തു. എ അഫ്‌സല്‍ ഹുസൈന്‍ പറമ്പത്ത് സ്വാഗതവും

സി എം ശഫീഖ് നൂറാനി നന്ദിയും പറഞ്ഞു. ഇന്ന് (ഞായര്‍) വൈകിട്ട് നാലിന്് നടക്കുന്ന സാഹിത്യോത്സവ് സമാപന സെഷന്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്്റാഫി അഹ്‌സനി കാന്തപുരത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫി അനുമോദന പ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, കലാം മാസ്റ്റര്‍ മാവൂര്‍, ജലീല്‍ സഖാഫി കടലുണ്ടി, സി കെ റാഷിദ് ബുഖാരി സംസാരിക്കും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഫാഇസ് എം എം പറമ്പ് സ്വാഗതവും റിയാസ് കക്കംവള്ളി നന്ദിയും പറയും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/130614/colorful-start-the-district-sahithya-festival-nadapuram)