---
title: "# nadapuram | വിജയ നാദമായി; നിർമിത ബുദ്ധിയെ മറികടക്കുന്ന ജോലി സാധ്യതകൾ കണ്ടെത്തണം -സ്പീക്കർ എ എൻ ഷംസീർ"
english_title: "# sound of victory; # must find job opportunities # transcend artificial intelligence - Speaker AN Shamseer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/130884/sound-of-victory-must-find-job-opportunities-transcend-artificial-intelligence-speaker-an-shamseer"
published_at: "2023-07-16T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3decbdfb54_shamseer_1.jpg"
keywords: []
---

# # nadapuram | വിജയ നാദമായി; നിർമിത ബുദ്ധിയെ മറികടക്കുന്ന ജോലി സാധ്യതകൾ കണ്ടെത്തണം -സ്പീക്കർ എ എൻ ഷംസീർ

> **Lead Summary:** **നാദാപുരം:** **[ **നിർമിത ബുദ്ധിയുടെ കാലത്ത് അതിനെ മറികടക്കാൻ കഴിയുന്ന ജോലി സാധ്യതകൾ കണ്ടെത്താൻ വിദ്യാർത്ഥികൾ പ്രാപ്തരാകണമെന്ന് സ്പീക്കർ എ എൻ ഷംസീർ. നാദാപുരം നിയോജക മണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളെയും അനുമോദിക്കുന്ന വിജയനാദം 23 ന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം:** **[ **നിർമിത ബുദ്ധിയുടെ കാലത്ത് അതിനെ മറികടക്കാൻ കഴിയുന്ന ജോലി സാധ്യതകൾ കണ്ടെത്താൻ വിദ്യാർത്ഥികൾ പ്രാപ്തരാകണമെന്ന് സ്പീക്കർ എ എൻ ഷംസീർ. നാദാപുരം നിയോജക മണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളെയും അനുമോദിക്കുന്ന വിജയനാദം 23 ന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികൾ അവരുടെ ശക്തി തിരിച്ചറിയുകയും ദൗർബല്യങ്ങൾ കണ്ടെത്തി മറികടക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. പഠന മേഖലകൾ തിരിച്ചറിയാനും സ്വയം തെരഞ്ഞെടുക്കാനും വിദ്യാർത്ഥികൾക്ക് സാധിക്കണം. വിദ്യാർത്ഥികൾ തങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ തീവ്ര പരിശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുരോഗമനം സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കേരളത്തിൽ ആവശ്യമായ ഹയർ സെക്കൻഡറി സീറ്റുകൾ ഉണ്ടന്നും പരമാവധി വിദ്യാർത്ഥികൾക്ക് സീറ്റ് നൽകാനുള്ള പ്രവർത്തനവുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഇ കെ വിജയൻ എം എൽ എ അധ്യക്ഷത വഹിച്ചു. വിജയനാദം 2023ന്റെ ഭാഗമായി മണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 870 ഓളം വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം നേടിയ 14 സ്‌കൂളുകളെയും ഉപഹാരം നൽകി അനുമോദിച്ചു. പരിപാടിയോടനുബന്ധിച്ച് 'ആഗോള തൊഴിൽ സാധ്യതകൾ' എന്ന വിഷയത്തിൽ ഉപരിപഠന കൺസൾട്ടന്റ് കെ എച്ച്‌ ജറീഷ്, 'ഉപരിപഠന വിദ്യാഭ്യാസത്തിലെ നൂതന ആശയങ്ങൾ'എന്ന വിഷയത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ പി രാജീവ് എന്നിവർ ക്ലാസുകൾ നയിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി പ്രദീഷ്, ബാബു കാട്ടാളി, ഒ പി ഷിജിൽ, പി ജി ജോർജ് മാസ്റ്റർ, എൻ പത്മിനി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് കൂടത്താംകണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജീന്ദ്രൻ കപ്പള്ളി, വാർഡ് മെമ്പർ പി പി ബാലകൃഷ്ണൻ, വടകര സി ഇ ഒ ഹെലൻ എച്ച്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്വാഗത സംഘം കൺവീനർ പി പി ചാത്തു സ്വാഗതവും നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/130884/sound-of-victory-must-find-job-opportunities-transcend-artificial-intelligence-speaker-an-shamseer)