---
title: "#valayam | നാദാപുരത്ത് നീന്തൽ പരിശീലനക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു"
english_title: "#Organized # swimming # training # awareness class at Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/130916/organized-swimming-training-awareness-class-at-nadapuram"
published_at: "2023-07-16T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3f9d22a3ec_pranavam_1.jpg"
keywords: []
---

# #valayam | നാദാപുരത്ത് നീന്തൽ പരിശീലനക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

> **Lead Summary:** വളയം: **[** പ്രണവം സ്പോർട്സ് അക്കാദമിയുടെ നേനീതൃത്വത്തിൽ നീന്തൽ പരിശീലനക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. വൈകുന്നേരം പ്രണവം ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച പരിപാടി വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നാദാപുരം ഫയർ സ്റ്റേഷനിലെ സീനിയർ ഓഫീസർ മുരളി ക്ലാസ് എടുത്തു.

## Article Content

വളയം: **[** പ്രണവം സ്പോർട്സ് അക്കാദമിയുടെ നേനീതൃത്വത്തിൽ നീന്തൽ പരിശീലനക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. വൈകുന്നേരം പ്രണവം ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച പരിപാടി വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നാദാപുരം ഫയർ സ്റ്റേഷനിലെ സീനിയർ ഓഫീസർ മുരളി ക്ലാസ് എടുത്തു.

നീന്തൽ പിശീലനത്തിന് കണ്ണൂർ ജില്ല അക്വാറ്റിക്ക് കൗൺസിൽ സെക്രട്ടറി രമേശ് ആലച്ചേരി നേതൃത്വം നൽകി. വളയം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പറും ക്ഷേമ കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ എം സുമതി പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

ക്ലബ് സെക്രട്ടറി ഷാജി. പി സി സ്വാഗതവും നീന്തൽ പരിശീലന ക്യാമ്പ് കൺവീനർ രാജു. ടി കെ ആശംസ അർപ്പിച്ചു . സ്പോർട്സ് അക്കാദമി സെക്രട്ടറി വിനോദൻ. ഏ വി നന്ദിപറഞ്ഞു. പരിപാടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/130916/organized-swimming-training-awareness-class-at-nadapuram)