---
title: "#nadapuram | കുന്നമംഗലം ഇല്ലംകുളം ; നവീകരിച്ച കുളം ഉദ്ഘാടനം ചെയ്തു"
english_title: "#Kunnamangalam # Illammkulam # The renovated pool # inaugurated #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131252/kunnamangalam-illammkulam-the-renovated-pool-inaugurated-nadapuram"
published_at: "2023-07-17T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b5644cec033_pond_pic.jpg"
keywords: []
---

# #nadapuram | കുന്നമംഗലം ഇല്ലംകുളം ; നവീകരിച്ച കുളം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം :** **[ **ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ നവീകരിച്ച കുന്നമംഗലം ഇല്ലംകുളം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ എ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പി എം കെ എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവഴിച്ചാണ് കുന്നമംഗലം ഇല്ലംകുളം നവീകരണ പ്രവർത്തി പൂർത്തീകരിച്ചത്.

## Article Content

**നാദാപുരം :** **[ **ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ നവീകരിച്ച കുന്നമംഗലം ഇല്ലംകുളം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ എ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പി എം കെ എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവഴിച്ചാണ് കുന്നമംഗലം ഇല്ലംകുളം നവീകരണ പ്രവർത്തി പൂർത്തീകരിച്ചത്.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കെ ഇന്ദിര, ബിന്ദു പുതിയോട്ടിൽ, വാർഡ് മെമ്പർമാരായ ടി.പി ബാലകൃഷ്ണൻ, നിഷ മനോജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദേവിക രാജ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി സ്വാഗതവും വാർഡ് കൺവീനർ ടി രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131252/kunnamangalam-illammkulam-the-renovated-pool-inaugurated-nadapuram)