---
title: "#nadapuram | ബഹിഷ്കരണത്തിനെതിരെ എൽഡിഎഫ് ; വികസനത്തിനും പുരോഗതിക്കും തടസ്സം നിൽക്കുന്ന യുഡിഎഫ് രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയണം- പി പി ചാത്തു "
english_title: "#LDFagainst # boycott # People # recognize # UDFpolitics # hindrance # development # progress-PPChathu-new"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131260/ldf-against-boycott-people-recognize-udf-politics-hindrance-development-progress-pp-chathu-new "
published_at: "2023-07-17T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b5675e6c609_p_p_chathu_.jpg"
keywords: []
---

# #nadapuram | ബഹിഷ്കരണത്തിനെതിരെ എൽഡിഎഫ് ; വികസനത്തിനും പുരോഗതിക്കും തടസ്സം നിൽക്കുന്ന യുഡിഎഫ് രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയണം- പി പി ചാത്തു 

> **Lead Summary:** > **നാദാപുരം **:** [**[ ]നിയോജക മണ്ഡത്തിൽ വികസനകാര്യങ്ങളിലും സർക്കാറിൻ്റെ നല്ല പ്രവർത്തനങ്ങളും ബഹിഷ്കരിക്കുന്നത് നാദാപുരത്തെ യുഡിഎഫിൻ്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് എൽഡിഎഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു. മണ്ഡലത്തിലെ വിവിധ പരിപാടികൾ യുഡിഎഫ് ബഹിഷ്കരിച്ചിട്ടുണ്ട്. ഇതിൽ ഒടുവിലത്തേതാണ് " വിജയനാദം 2023 ".

## Article Content

> **നാദാപുരം **:** [**[ ]നിയോജക മണ്ഡത്തിൽ വികസനകാര്യങ്ങളിലും സർക്കാറിൻ്റെ നല്ല പ്രവർത്തനങ്ങളും ബഹിഷ്കരിക്കുന്നത് നാദാപുരത്തെ യുഡിഎഫിൻ്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് എൽഡിഎഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു. മണ്ഡലത്തിലെ വിവിധ പരിപാടികൾ യുഡിഎഫ് ബഹിഷ്കരിച്ചിട്ടുണ്ട്. ഇതിൽ ഒടുവിലത്തേതാണ് " വിജയനാദം 2023 ".

ഒന്നാം പിണറായി സർക്കാറിൻ്റെ വളയത്ത് കാലത്ത് ആയിരക്കണക്കിന് പേർ പങ്കെടുത്ത് സംസാസ്കാരിക വകുപ്പ് നടത്തിയ ഗദ്ദിക ,നാദാപുരത്ത് മൊയീൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ കേരത്തിലെ ആദ്യത്തെ ഉപകേന്ദ്രം ഉദ്ഘാടനം,വളയം പഞ്ചായത്ത് സ്വരാജ് ട്രോഫി അനുമോദനം, നാദാപുരത്തെ വിശപ്പ് രഹിത കേരളം പദ്ധതി സുഭിക്ഷ ഹോട്ടൽ ഉദ്ഘാടന ചടങ്ങ്,പുറമേരി പഞ്ചായത്തിന് പൗരസമിതി നല്കിയ ആദരം പരിപാടി തുടങ്ങിയ പരിപാടികൾ യുഡിഎഫ് ബഹിഷ്ക്കരിച്ചിട്ടുണ്ട്.

ബഹിഷ്കരിച്ച പരിപാടികൾവൻ ബഹുജന പങ്കാളിത്തത്തോടെയാണ് നടന്നത്. യുഡിഎഫ് ജനങ്ങളിൽ നിന്നും ഒറ്റപ്പെടുകയാണ് ഉണ്ടായത്. അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചാണ് പരിപാടി ബഹിഷ്ക്കരിക്കാറ്. വിജയനാദം പദ്ധതി സർവ്വകക്ഷി നേതൃത്വത്തിൽ യോഗം വിളിച്ച് സ്വാഗതസംഘം രൂപീകരിച്ചത്. യോഗത്തിൽ എല്ലാവരുടെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സ്വാഗത സംഘം ഭാരവാഹികളെ തീരുമാനിച്ചത്. യുഡിഎഫിന് മതിയായ പ്രാതിനിധ്യം നല്കിയാണ് കമ്മിറ്റി പ്രവർത്തിച്ചത്.

രണ്ടാമത് ചേർന്ന യോഗത്തിലും യുഡിഎഫ് പ്രതിനിധികൾ പങ്കെടുത്തിരുന്നു. യോഗത്തിൽ ഒരു അഭിപ്രായ വ്യത്യാസവും യുഡിഎഫ് അറിയിച്ചിരുന്നില്ല. പരിപാടി തുടങ്ങുന്നതിന് മണിക്കൂറകൾക്ക് മുൻപാണ് യുഡിഎഫ് രാഷ്ട്രീയ പ്രേരിതമായി വിജയനാദം പദ്ധതി ബഹിഷ്കരിച്ചതായി പ്രഖ്യാപിച്ചത്. നാടിൻ്റെ വികസനത്തിനും പുരോഗതിക്കും തടസ്സം നിൽക്കുന്ന യുഡിഎഫ് രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയണമെന്ന് എൽഡിഎഫ് മണ്ഡലം കൺവീനർ പി പി ചാത്തു പ്രസ്ഥാവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131260/ldf-against-boycott-people-recognize-udf-politics-hindrance-development-progress-pp-chathu-new )