---
title: "#oommanchandy | ആ ചിത്രം ഹൃദയത്തിൽ നിന്ന് ; ഉമ്മൻ ചാണ്ടി നാദാപുരത്തിന്  സമാധാന ദൂതൻ"
english_title: "#image # from # heart #OommenChandy  #messenger #peace #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131319/image-from-heart-oommenchandy-messenger-peace-nadapuram-new"
published_at: "2023-07-18T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b604133f2de_oomman_chandy.jpg"
keywords: []
---

# #oommanchandy | ആ ചിത്രം ഹൃദയത്തിൽ നിന്ന് ; ഉമ്മൻ ചാണ്ടി നാദാപുരത്തിന്  സമാധാന ദൂതൻ

> **Lead Summary:** **നാദാപുരം :**** [**നാട് കത്തിയെരിഞ്ഞപ്പൊഴും ജനങ്ങളുടെ നെഞ്ചുരുകുമ്പോഴും സമാധാനത്തിന്റെ വെള്ളരിപ്രാവ് കണക്കെ പറന്നെത്തിയ ദൂതനാണ് നാദാപുരത്തുകാർക്ക് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. നാദാപുരത്ത് സംഘർഷ സമയത്ത് സർവ്വകക്ഷി സമാധാന പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയെന്ന നിലയിലും കോൺഗ്രസ് മുതിർന്ന നേതാവ് എന്ന നിലയിലും എന്നും നാദാപുരത്തേക്ക് അദ്ദേഹം ഓടിയെത്തി.

## Article Content

**നാദാപുരം :**** [**നാട് കത്തിയെരിഞ്ഞപ്പൊഴും ജനങ്ങളുടെ നെഞ്ചുരുകുമ്പോഴും സമാധാനത്തിന്റെ വെള്ളരിപ്രാവ് കണക്കെ പറന്നെത്തിയ ദൂതനാണ് നാദാപുരത്തുകാർക്ക് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. നാദാപുരത്ത് സംഘർഷ സമയത്ത് സർവ്വകക്ഷി സമാധാന പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയെന്ന നിലയിലും കോൺഗ്രസ് മുതിർന്ന നേതാവ് എന്ന നിലയിലും എന്നും നാദാപുരത്തേക്ക് അദ്ദേഹം ഓടിയെത്തി.

സിപിഐഎം - മുസ്ലിം ലീഗ് സംഘർഷം ഉണ്ടായപ്പോൾ മുസ്ലിം ലീഗ് സമുന്നത നേതാക്കളുമായി സമാധാനത്തിന് ചുക്കാൻ പിടിക്കാൻ ഉമ്മൻചാണ്ടി ഉണ്ടായിരുന്നു. മറക്കാനാവാത്ത നിരവധി മുഹൂർത്തങ്ങൾ ആണ് മലയോര മേഖലയായ ഈ നാടിനുള്ളത് . വിലങ്ങാട്, മുള്ളമ്പത്തും കാവിലും പാറയിലും നിരവധി പൊതുയോഗങ്ങളിൽ അദ്ദേഹം എത്തിയിരുന്നു. നാദാപുരം മേഖലയിലെ കോൺഗ്രസ് നേതാക്കളുമായി അദ്ദേഹത്തിന് അടുത്ത ബന്ധം ഉണ്ടായിരുന്നു.

വളയത്ത് ജിഷ്ണു പ്രണോയ് എന്ന കോളേജ് വിദ്യാർഥി സ്വാശ്രയ മുതലാളിമാരുടെ അനിഷ്ടത്തിനിരയായി ജീവൻ പൊലിഞ്ഞപ്പോൾ കുടുംബത്തിന് സ്നേഹവിളക്കായി അദ്ദേഹം ഉണ്ടായിരുന്നു ഇക്കാര്യം ജിഷ്ണുവിന്റെ അമ്മ മഹിജ ഓർക്കുന്നു. ജനകിയ നേതാവിനപ്പുറം ഹൃദയത്തിൽ തട്ടിയ ജന നേതാവായിരുന്നു തനിക്ക് ഉമ്മൻചാണ്ടിയെന്ന് പ്രശസ്ത ചിത്രകാരനും ശില്പിയുമായ സത്യൻ നീലിമ പറഞ്ഞു.

അദ്ദേഹത്തിൻറെ ജീവസുറ്റ ഒരു ഛായചിത്രം സത്യൻ വരച്ച് ഉമ്മൻചാണ്ടിക്ക് നേരിട്ട് കൈമാറുകയുണ്ടായി. അന്ന് വിലങ്ങാട് ജലവൈദ്യതി ഉദ്ഘാട ചടങ്ങിൽ മുഖ്യമന്ത്രി വന്നപോൾ ചിത്രംനേരിൽ കൊടുക്കാനായത് അപൂർവ്വഭാഗ്യമായി സത്യൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു. കെപിസിസി പ്രസിഡണ്ടായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെയും അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ കെ മൂസ മാസ്റ്ററുടെയും സാന്നിധ്യത്തിൽ ആയിരുന്നു ചിത്രം കൈമാറിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131319/image-from-heart-oommenchandy-messenger-peace-nadapuram-new)