---
title: "#nadapuram | സ്വപ്ന ശില ; ചെക്കോറ്റ ചെമ്പകം ആർട് സ്പോർട്സ് ക്ലബ് കെട്ടിടത്തിന് ശിലയിട്ടു"
english_title: "#DreamStone #Chekotta #Chembakam # laid # foundation # stone # Art Sports Club building"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131551/dreamstone-chekotta-chembakam-laid-foundation-stone-art-sports-club-building"
published_at: "2023-07-18T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6afaa2ba8d_stone_1.jpg"
keywords: []
---

# #nadapuram | സ്വപ്ന ശില ; ചെക്കോറ്റ ചെമ്പകം ആർട് സ്പോർട്സ് ക്ലബ് കെട്ടിടത്തിന് ശിലയിട്ടു

> **Lead Summary:** **നാദാപുരം:[ **നാടിന്റെ സ്വപ്നങ്ങളിൽ പടുത്തുയർത്തുന്ന സാംസ്ക്കാരിക ആസ്ഥാനത്തിന്റെ ആദ്യശിലപാകി. ചെക്കോറ്റ ചെമ്പകം ആർട് സ്പോർട്സ് ക്ലബ് & റീഡിംഗ് റൂം കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നാദാപുരം എംഎൽഎ ഇ.കെ വിജയൻ നിർവ്വഹിച്ചു. വളയം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷ് അദ്ധ്യക്ഷനായി.

## Article Content

**നാദാപുരം:[ **നാടിന്റെ സ്വപ്നങ്ങളിൽ പടുത്തുയർത്തുന്ന സാംസ്ക്കാരിക ആസ്ഥാനത്തിന്റെ ആദ്യശിലപാകി. ചെക്കോറ്റ ചെമ്പകം ആർട് സ്പോർട്സ് ക്ലബ് & റീഡിംഗ് റൂം കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നാദാപുരം എംഎൽഎ ഇ.കെ വിജയൻ നിർവ്വഹിച്ചു. വളയം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷ് അദ്ധ്യക്ഷനായി.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ പിടി, വാർഡ് മെമ്പർമാരായ ശശിധരൻ മാസ്റ്റർ, പി.പി സിനില, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം ദിവാകരൻ, സി. ചന്ദ്രൻ മാസ്റ്റർ, സി.എ നാണു, ടി.ടി.കെ ഖാദർ ഹാജി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ക്ലബ് സെക്രട്ടറി രാഹുൽ കുമാർ യു.കെ സ്വാഗതവും, പ്രസിഡണ്ട് വിഷ്ണു ലാൽ ആർ.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131551/dreamstone-chekotta-chembakam-laid-foundation-stone-art-sports-club-building)