---
title: "#nadapuram |  പിഴ ആർക്ക്? കല്ലാച്ചി കമ്മ്യൂണിറ്റി ഹാൾ വളപ്പ് മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു"
english_title: "#Fine  #Kallachi Community Hall # become # garbage dump "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131561/fine-kallachi-community-hall-become-garbage-dump"
published_at: "2023-07-18T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6b753e818d_waste.jpg"
keywords: []
---

# #nadapuram |  പിഴ ആർക്ക്? കല്ലാച്ചി കമ്മ്യൂണിറ്റി ഹാൾ വളപ്പ് മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു

> **Lead Summary:** **നാദാപുരം : [ ** വീട്ടു തൊടിയിൽ പ്ലാസ്റ്റിക്ക് വലിച്ചെറിഞ്ഞാൽ പിഴ ചുമത്താൻ പഞ്ചായത്ത് ജീവനക്കാർ എത്തും. എന്നാൽ പഞ്ചായത്ത് വളപ്പിൽ മാലിന്യം കൂട്ടിയിട്ടാൽ പിഴ ആര് ചുമത്തും? നാദാപുരം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ പരിസരം ഔദ്യോഗിക മാലിന്യ സംഭരണ കേന്ദ്രമോ ?

## Article Content

**നാദാപുരം : [ ** വീട്ടു തൊടിയിൽ പ്ലാസ്റ്റിക്ക് വലിച്ചെറിഞ്ഞാൽ പിഴ ചുമത്താൻ പഞ്ചായത്ത് ജീവനക്കാർ എത്തും. എന്നാൽ പഞ്ചായത്ത് വളപ്പിൽ മാലിന്യം കൂട്ടിയിട്ടാൽ പിഴ ആര് ചുമത്തും? നാദാപുരം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ പരിസരം ഔദ്യോഗിക മാലിന്യ സംഭരണ കേന്ദ്രമോ ?

നാദാപുരം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ ശാസ്ത്രീയ സംവിധാനമില്ലാത്തതിനാൽ സംസ്ക്കരിക്കാനോ സംഭരിക്കാനോ ഇടമില്ലാതെ വലയുന്നു.

വാർഡുകൾ തോറും ഹരിത കർമ്മ സേനകളുടെ നേതൃത്യത്തിൽ മാലിന്യം സംഭരിക്കുന്നുണ്ടെങ്കിലും അത് കുട്ടി വെക്കുന്നത് കമ്മ്യൂണിറ്റി ഹാൾ വളപ്പിൽ . ഇത് പ്രദേശവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കോടി ക്കണക്കിന് രൂപ വായ്പയെടുത്ത് നിർമ്മിച്ച പഞ്ചായത്ത് കമ്യുണിറ്റി ഹാൾ മാലിന്യം കൊണ്ടു വച്ചതിനെ തുടർന്ന് ഇപ്പൊ പരിപാടിയും നടക്കാറില്ല

. മലയിൽ ലക്ഷം വീട് റോഡിൽ നിന്നും ഒഴുകി വരുന്ന മലിനജലവും പഞ്ചായത്ത് മുറ്റത്തേക്കാണിറങ്ങി വരുന്നത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി പിഴയിടുന്ന പഞ്ചായത്ത് സെക്രട്ടറിയുടേയും , ഹെൽത്ത് ഇൻസ്പെക്ടറുടേയും മൂക്കിന് താഴെയുള്ള മാലിന്യശേഖരണം പൊതുജനങ്ങളുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131561/fine-kallachi-community-hall-become-garbage-dump)