എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്

എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്
Nov 27, 2021 09:12 PM | By Anjana Shaji

എടച്ചേരി : എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്.ഇന്നലെ രണ്ടു രോഗികൾ ഉണ്ടായിരുന്ന എടച്ചേരിയിൽ ഇന്ന് ഉറവിടം വ്യക്തമല്ലാത്ത ഒരാൾ അടക്കം നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം നാദാപുരത്ത് രോഗികളിൽ കുറവ്.ഇന്നലെ അഞ്ച് രോഗികൾ റിപ്പോര്‍ട്ട് ചെയ്ത നാദാപുരത്ത് ഇന്ന് ഒരാൾക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.

വളയത്തും വാണിമേലും രോഗികളിൽ വർദ്ധനവ്.ഇന്നലെ രോഗികൾ ഒന്നും തന്നെ ഇല്ലാതിരുന്ന വളയത്തും വാണിമേലും ഇന്ന് വളയത്ത് മൂന്നും വാണിമേല്‍ഒന്നും വീതം പേർക്ക് രോഗം സ്ഥിരീകരിച്ചു. തൂണേരിയിൽ ഇന്നും ഇന്നലെയും ഓരോ രോഗികൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കോഴിക്കോട് ജില്ലയില്‍ 27/11/2021ന് 506 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 8 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 496 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്.

വിദേശത്ത് നിന്നും വന്ന ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. 5028 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 781 പേര്‍ കൂടി രോഗമുക്തി നേടി.

10.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6605 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 656 പേർ ഉൾപ്പടെ 17358 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1173481 പേർ നിരീക്ഷണം പൂർത്തിയാക്കി. 4042 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്സിനുകളായ സോപ്പ്, സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന് സാധിക്കൂ എന്നും ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 8 വടകര - 1 എടച്ചേരി -1 തിരുവള്ളൂർ - 1 ആയഞ്ചേരി - 1 ഒളവണ്ണ - 1 കൂരാച്ചുണ്ട് - 1 പേരാമ്പ്ര -1 കോഴിക്കോട് - 1 വിദേശത്തു നിന്നും വന്നവർ - 1 കോഴിക്കോട് - 1 ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -0 കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 1 മുക്കം - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ : കോഴിക്കോട് കോര്‍പ്പറേഷന്‍ - 119 അരിക്കുളം - 2 അത്തോളി -5 ആയഞ്ചേരി -4 അഴിയൂര്‍ - 1 ബാലുശ്ശേരി - 12 ചക്കിട്ടപ്പാറ - 1 ചങ്ങരോത്ത് -0 ചാത്തമംഗലം - 11 ചെക്കിയാട് - 1 ചേളന്നൂര്‍ - 7 ചേമഞ്ചേരി - 4 ചെങ്ങോട്ട്കാവ് -1 ചെറുവണ്ണൂര്‍ - 7 ചോറോട് - 0 എടച്ചേരി - 3 ഏറാമല - 2 ഫറോക്ക് - 3 കടലുണ്ടി - 0 കക്കോടി - 2 കാക്കൂര്‍ - 29 കാരശ്ശേരി -8 കട്ടിപ്പാറ - 1 കാവിലുംപാറ -3 കായക്കൊടി -2 കായണ്ണ - 2 കീഴരിയൂര്‍ - 1 കിഴക്കോത്ത് -1 കോടഞ്ചേരി - 21 കൊടിയത്തൂര്‍ - 7 കൊടുവള്ളി - 5 കൊയിലാണ്ടി - 9 കുടരഞ്ഞി - 7 കൂരാച്ചുണ്ട് - 1 കൂത്താളി - 1 കോട്ടൂര്‍ - 7 കുന്ദമംഗലം -6 കുന്നുമ്മല്‍ - 0

കുരുവട്ടൂര്‍ -7 കുറ്റ്യാടി - 3 മടവൂര്‍ - 4 മണിയൂര്‍ -3 മരുതോങ്കര - 0 മാവൂര്‍ - 2 മേപ്പയ്യൂര്‍ -10 മൂടാടി - 3 മുക്കം - 12 നാദാപുരം - 1 നടുവണ്ണൂര്‍ - 4 നന്‍മണ്ട - 2 നരിക്കുനി - 3 നരിപ്പറ്റ - 0 നൊച്ചാട് - 8 ഒളവണ്ണ - 6 ഓമശ്ശേരി -3 ഒഞ്ചിയം - 2 പനങ്ങാട് - 5 പയ്യോളി - 6 പേരാമ്പ്ര -11 പെരുമണ്ണ -6 പെരുവയല്‍ - 24 പുറമേരി - 2 പുതുപ്പാടി - 4 രാമനാട്ടുകര -4 തലക്കുളത്തൂര്‍ - 8 താമരശ്ശേരി - 6 തിക്കോടി - 3 തിരുവള്ളൂര്‍ -1 തിരുവമ്പാടി - 10 തൂണേരി - 1 തുറയൂര്‍ - 0 ഉള്ള്യേരി -5 ഉണ്ണികുളം - 5 വടകര - 14 വളയം - 3 വാണിമേല്‍ - 1 വേളം -1 വില്യാപ്പള്ളി - 7

സ്ഥിതി വിവരം ചുരുക്കത്തിൽ• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ - 6055 • കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 70 നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ - 100

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 15 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 0 സ്വകാര്യ ആശുപത്രികള്‍ - 192 പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0 വീടുകളില്‍ ചികിത്സയിലുളളവര്‍ - 5792 മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 26


Increase in covid patients in Edachery today

Next TV

Related Stories
ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

Jan 27, 2022 11:50 PM

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ...

Read More >>
എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

Jan 27, 2022 10:37 PM

എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

കോഴിക്കോട് ജില്ല എ- കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായി ജില്ലാ കലക്ടർ...

Read More >>
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

Jan 27, 2022 10:30 PM

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാമെന്ന് ജില്ലാ കലക്ടർ...

Read More >>
എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

Jan 27, 2022 10:12 PM

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍. എ എഫ് സി ഒരുക്കുന്നു മൂന്ന് ദിവസത്തെ സ്പെഷ്യല്‍...

Read More >>
വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

Jan 27, 2022 08:36 PM

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്...

Read More >>
ഗ്യാസ്ട്രോ വിഭാഗം; സുപ്രസിദ്ധ ഡോക്ടർ  വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Jan 27, 2022 08:24 PM

ഗ്യാസ്ട്രോ വിഭാഗം; സുപ്രസിദ്ധ ഡോക്ടർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ഗ്യാസ്ട്രോ വിഭാഗം ഡോക്ടർ വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
Top Stories