---
title: "#nadapuram | കിടത്തി ചികിത്സ; രോഗികളെ കിടത്തില്ല !നാദാപുരം താലൂക്ക് ഗവ.ആശുപത്രിയിൽ ആബുലൻസിന് കിടക്കാനിടമുണ്ട്"
english_title: "#inpatient #treatment  #Patients # notaccommodated # Nadapuramthalukgovthospital #beds # ambulances"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131767/inpatient-treatment-patients-notaccommodated-nadapuramthalukgovthospital-beds-ambulances"
published_at: "2023-07-19T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7af1b50206_ambulance.jpg"
keywords: []
---

# #nadapuram | കിടത്തി ചികിത്സ; രോഗികളെ കിടത്തില്ല !നാദാപുരം താലൂക്ക് ഗവ.ആശുപത്രിയിൽ ആബുലൻസിന് കിടക്കാനിടമുണ്ട്

> **Lead Summary:** **നാദാപുരം: [ **രോഗികളെ കിടത്തി ചികിത്സിക്കാൻ മടിക്കുന്ന നാദാപുരം താലൂക്ക് ഗവ.ആശുപത്രിയിൽ ആബുലൻസിന് കിടക്കാനിടമുണ്ട്. ഉപയോഗശൂന്യമായ ഈ വാഹനം ഇങ്ങനെ സൂക്ഷിക്കുന്നത് എന്തിനു വേണ്ടിയാണ് ? എന്ന ചോദ്യത്തിന് തന്നെ വർഷങ്ങളുടെ പഴക്കമുണ്ട്. ഈ ആബുലൻസ് പഴയകാല പ്രൗഢിയുടെ സ്മാരകമോ അതോ പഴയ പ്രവർത്തനക്ഷമതയിലേക്ക് ഈ വാഹനം തിരിച്ചു വരും എന്ന പ്രതീക്ഷയോ ? ഇതിൻറെയും ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ രോഗികളാണ്.

## Article Content

**നാദാപുരം: [ **രോഗികളെ കിടത്തി ചികിത്സിക്കാൻ മടിക്കുന്ന നാദാപുരം താലൂക്ക് ഗവ.ആശുപത്രിയിൽ ആബുലൻസിന് കിടക്കാനിടമുണ്ട്. ഉപയോഗശൂന്യമായ ഈ വാഹനം ഇങ്ങനെ സൂക്ഷിക്കുന്നത് എന്തിനു വേണ്ടിയാണ് ? എന്ന ചോദ്യത്തിന് തന്നെ വർഷങ്ങളുടെ പഴക്കമുണ്ട്. ഈ ആബുലൻസ് പഴയകാല പ്രൗഢിയുടെ സ്മാരകമോ അതോ പഴയ പ്രവർത്തനക്ഷമതയിലേക്ക് ഈ വാഹനം തിരിച്ചു വരും എന്ന പ്രതീക്ഷയോ ? ഇതിൻറെയും ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ രോഗികളാണ്.

ഇടുങ്ങിയ പ്രദേശത്ത് പ്രവർത്തിക്കുന്ന ഹോസ്പിറ്റലിൽ അത്യാവശ്യം ഒന്ന് മാറി നിൽക്കാനുള്ള രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സൗകര്യമാണ് ഇല്ലാതാവുന്നത്. കൂടാതെ മഴ പെയ്യുമ്പോൾ വാഹനത്തിൽ തട്ടി വെള്ളം തെറിച്ചു വീഴുന്നത് അവിടെയുള്ള ആഹാരം കഴിക്കാനുള്ള ഇടത്തിലേക്കാണ് . നമ്മുടെ റോഡ് സൈഡിൽ എല്ലാം ഇതുപോലെ ഉപേക്ഷിച്ച വാഹനങ്ങൾ കണ്ടിരുന്നു. ഒരിക്കലും അവിടെ നിന്ന് മാറില്ലെന്ന് നമ്മൾ കരുതിയ , കാലാകാലങ്ങളായി അവിടെ കിടന്നിരുന്ന വാഹനങ്ങൾ .

ഇത് മാറ്റുന്നതിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ആത്മാർത്ഥമായ പ്രവർത്തനം സഹായകമായി. ഉപയോഗശൂന്യമായ ഈ വാഹനം മാറ്റി ഇവിടെ നിന്ന് സൗകര്യം ഒരുക്കുന്നതിലും ആശുപത്രി അധികൃതർക്ക് പരാജയം. ഇന്ന് കേരളത്തിലെ ഹോസ്പിറ്റലുകൾ എല്ലാം നല്ല രീതിയിൽ വികസിച്ചിട്ടുണ്ട്. ആവശ്യമായ ഡോക്ടർമാരും കിടത്തി ചികിത്സയും നടക്കുന്നുണ്ട്. ആ ഒരു നിലവാരത്തിലേക്ക് എത്താൻ കഴിഞ്ഞില്ലെങ്കിലും നാദാപുരം ഹോസ്പിറ്റലിന്റെ പഴയകാല അവസ്ഥയിലേക്ക് എങ്കിലും ഇതിനെ തിരിച്ചുകൊണ്ടുവരുവാൻ കഴിയണമെന്നാണ് നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131767/inpatient-treatment-patients-notaccommodated-nadapuramthalukgovthospital-beds-ambulances)