---
title: "#nadapuram | ഹൃദയത്തിൽ നിന്നൊരു കൈയ്യൊപ്പ്; അത് കേൾക്കുന്നതിന് മുമ്പെ ഉമ്മൻ ചാണ്ടി തലയാട്ടി "
english_title: "#signature from # heart #Before hearing #OommenChandi #nodded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131804/signature-from-heart-before-hearing-oommenchandi-nodded-new"
published_at: "2023-07-19T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7d0036cb2b_oommenchandy_1.jpg"
keywords: []
---

# #nadapuram | ഹൃദയത്തിൽ നിന്നൊരു കൈയ്യൊപ്പ്; അത് കേൾക്കുന്നതിന് മുമ്പെ ഉമ്മൻ ചാണ്ടി തലയാട്ടി 

> **Lead Summary:** **നാദാപുരം:[ **പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഒരു വ്യാഴവട്ടക്കാലം മുമ്പേ കേരളത്തിന്റെ പ്രതിപക്ഷ നേതാവായ ഉമ്മൻ ചാണ്ടിയുടെ സന്ദർശനം ഹൃദ്യമായൊരു അനുഭവമായിരുന്നു. കൃത്യമായി പറഞ്ഞാൽ 2016 സപ്തംബർ 22. കുഞ്ഞൂഞ്ഞിന്റെ കൈയ്യൊപ്പ് ചാർത്തിയ ആ കുറിപ്പിൽ ഉണ്ട് ആദിനം . ആ നിമഷങ്ങൾ സ്കൂളിലെ ജേർണലിസം അധ്യാപകൻ ഇസ്മയിൽ വാണിമേൽ പങ്കു വെക്കുന്നു.

## Article Content

**നാദാപുരം:[ **പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഒരു വ്യാഴവട്ടക്കാലം മുമ്പേ കേരളത്തിന്റെ പ്രതിപക്ഷ നേതാവായ ഉമ്മൻ ചാണ്ടിയുടെ സന്ദർശനം ഹൃദ്യമായൊരു അനുഭവമായിരുന്നു. കൃത്യമായി പറഞ്ഞാൽ 2016 സപ്തംബർ 22. കുഞ്ഞൂഞ്ഞിന്റെ കൈയ്യൊപ്പ് ചാർത്തിയ ആ കുറിപ്പിൽ ഉണ്ട് ആദിനം . ആ നിമഷങ്ങൾ സ്കൂളിലെ ജേർണലിസം അധ്യാപകൻ ഇസ്മയിൽ വാണിമേൽ പങ്കു വെക്കുന്നു.

'സാറെ പേര് ഉമ്മൻ ചാണ്ടി. സാറെ മകൻ്റെ പേര് ചാണ്ടി ഉമ്മൻ... സാറെ മകനെന്തിനാ ഒരു തലതിരിഞ്ഞൊരു പേരിട്ടത്..... ' ഒട്ടും കൂസാതെ പ്ലസ് ടു ജേണലിസം ബാച്ചിലെ മുഫീദയുടെ ചോദ്യം ഉമ്മൻ ചാണ്ടിയോടാണ്. പേരോട് സ്കൂളിൻ്റെ ജേണലിസം ക്ലബ്ബിൻ്റെ കീഴിലുള്ള മീഡിയാ ലാബ് ഒരു നിമിഷം നിശബ്ദമായി. ഉമ്മൻ ചാണ്ടിയുടെ മുഖത്ത് തന്നെ നോക്കിയിരുന്നു കോൺഗ്രസ് നേതാവ് അഡ്വ: കെ. പ്രവീൺ കുമാറും സ്ക്കൂൾ മാനേജർ പി.ബി. കുഞ്ഞബ്ദുല്ല ഹാജിയും പിന്നെ ലീഗ് നേതാവ് ബംഗ്ലത്തും.

ചിരിച്ച് കൊണ്ട് ഉമ്മൻ ചാണ്ടി പറഞ്ഞു തുടങ്ങി. ക്രിസ്ത്യൻ മതാചാരപ്രകാരം പേരിടുന്ന രീതി. പറഞ്ഞ് കഴിഞ്ഞപ്പോൾ മനോഹരമായി ക്ലാസെടുക്കുന്ന അധ്യാപകൻ്റെ രീതിയിലായിരുന്നു അദേഹം. ചോദ്യങ്ങൾക്ക് ഉരുളക്കുപ്പേരി എന്ന രീതിയിൽ മറുപടി. ഇടക്ക് ഉമ്മൻ ചാണ്ടിയുടെ വക തമാശകൾ. ചോദ്യങ്ങൾ ഇനിയും വരട്ടെയെന്ന രീതി. യു.ഡി.എഫ് തോറ്റതും സോളാർ വിഷയവും നാദാപുരം കലാപമൊക്കെ ചോദ്യങ്ങളായി വിദ്യാർഥികളുടെ അടുത്ത് നിന്നും ശരവേഗം കുതിച്ചു. മറുപടി ഓരോന്നിനും ലഭിച്ചു. ചില മറുപടികൾ ചിന്തോദീപമായിരുന്നുന്നു.

> ചിലത് ഫിലോസഫിക്കലായിരുന്നു. ചിലത് പുസ്തകങ്ങൾ പോലും വായിച്ചാൽ ലഭിക്കാത്ത അനുഭവസാക്ഷ്യമായിരുന്നു . പോകാൻ സമയത്ത് ആദ്യം പറഞ്ഞ വാക്കുകൾ ഒന്ന് കൂടി കൂട്ടിച്ചേർത്തു പറഞ്ഞു. 'നിങ്ങളൊക്കെ പഠിച്ചു വലുതായി നാദാപുരത്തിൻ്റെ നല്ല മുഖത്തിൻ്റെ അടയാളമാകണം... " വേദിയിലും സദസിലുമായി കൈയ്യടി അതിൻ്റെ ഉച്ചത്തിലായി. ഇതിനിടയിൽ സഹപ്രവർത്തകരായ അധ്യാപകർ ഒ.സി.സഫിയയും മാണിക്കോത്ത് സൗദയും ആർ.രോഹനും പറഞ്ഞു 'കുട്ടികൾക്കൊരു ഗ്രൂപ്പ് ഫോട്ടോയെടുക്കണം' കേൾക്കുന്നതിന് മുമ്പെ ഉമ്മൻ ചാണ്ടി തലയാട്ടി.

കുട്ടികളെ ഒതുക്കിയിരുത്തി ഒ.നിസാർ മാസ്റ്റർ ഫോട്ടോ എടുക്കാൻ ഫോട്ടോ ഗ്രാഫർക്ക് നിർദേശം നൽകി. എല്ലാവരോടും സന്തോഷം പങ്കിട്ട് പുറത്തേക്കിറങ്ങാൻ നേരത്ത് മീഡിയാ ലാബിലെ വിസിറ്റ് ബുക്ക് നീട്ടി. സീറ്റിലിരുന്ന് ഉമ്മൻ ചാണ്ടി വിശദമായി എഴുതി.' .....നല്ല ചോദ്യങ്ങൾ...' ആ വാക്ക് വീണ്ടുമെടുത്ത് പ്രിൻസിപ്പൾ മൊയ്തുപറമ്പത്ത് ഉമ്മൻ ചാണ്ടിയോടായി പറഞ്ഞു.

'ഇവർ മിടുക്കരല്ല സാർ... മിടുമുടുക്കരാണ് ....' വിസിറ്റ് ബുക്കിൽ ഒപ്പിട്ട് പുറത്തിറങ്ങിപ്പോൾ ഹെഡ്മാസ്റ്റർ മരുന്നോളി കുഞ്ഞബ്ദുല്ല യും എൻ.സി.സി.ചാർജ്ജ് വഹിക്കുന്ന അധ്യാപകരായ ചെറുന്നലോട്ട് ഹമീദും കിഴക്കയിൽ അഷ്റഫും. അവർക്കും വേണ്ടത് ഒരു ഗ്രൂപ്പ് ഫോട്ടോ... ഗ്രൂപ്പ് ഫോട്ടോയ്ക്കായി വിദ്യാർഥികളുടെ കൂടെയിരുന്ന് ഉമ്മൻ ചാണ്ടി സ്കൂളിൻ്റെ കോണിപ്പടി കയറി. ചുറ്റും കൂടി നിന്ന അധ്യാപകരുടെയും വിദ്യാർഥികളുടെയും ഹൃദയത്തിലൂടെ ... ഇതിനിടയിൽ കൂടി നിന്നവരിൽ ആരോ മൊഴിഞ്ഞു. ശരിക്കും ഇങ്ങനെയാവണം ജനകീയ നേതാവ്.....

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131804/signature-from-heart-before-hearing-oommenchandi-nodded-new)