---
title: "#nadapuram | ആറ് കോടി; വളയം ടൗൺ നവീകരണവും ഭൂമിവാതുക്കൽ - പക്വായ് - തിരുവങ്ങോത്ത് മുക്ക് റോഡ് വികസനവും"
english_title: "#Six crores #Valayam #Town #Upgradation # Bhumivatukkal-Pakwa -ThiruvangothMukk Road # Development"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131829/six-crores-valayam-town-upgradation-bhumivatukkal-pakwa-thiruvangothmukk-road-development"
published_at: "2023-07-19T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7ecc073ab7_e_k_vijayan.jpg"
keywords: []
---

# #nadapuram | ആറ് കോടി; വളയം ടൗൺ നവീകരണവും ഭൂമിവാതുക്കൽ - പക്വായ് - തിരുവങ്ങോത്ത് മുക്ക് റോഡ് വികസനവും

> **Lead Summary:** **നാദാപുരം:** **[ ** സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പ് നാദാപുരം മണ്ഡലത്തിലെ രണ്ട് പ്രവൃത്തികൾക്ക് 6 കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ. ആറിയിച്ചു. വാണിമേൽ ,നരിപ്പറ്റ പഞ്ചായത്തു കളെ ബന്ധിപ്പിക്കുന്ന മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള ഭൂമിവാതുക്കൽ - പക്വായ് - തിരുവങ്ങോത്ത് മുക്ക് റോഡ് - മൂന്നര കോടി രൂപ.

## Article Content

**നാദാപുരം:** **[ ** സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പ് നാദാപുരം മണ്ഡലത്തിലെ രണ്ട് പ്രവൃത്തികൾക്ക് 6 കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ. ആറിയിച്ചു. വാണിമേൽ ,നരിപ്പറ്റ പഞ്ചായത്തു കളെ ബന്ധിപ്പിക്കുന്ന മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള ഭൂമിവാതുക്കൽ - പക്വായ് - തിരുവങ്ങോത്ത് മുക്ക് റോഡ് - മൂന്നര കോടി രൂപ.

വളയം ടൗൺ നവീകരണം രണ്ടര കോടി രൂപയും അനുവദിച്ചു. 2018 ലെ പ്രളയത്തിൽ പക്വായ് പാലം ഒലിച്ചു പോയതിനെ തുടർന്ന് കേരള പുന:ർ നിർമ്മാണ ഫണ്ടിൽ നിന്നും 4 കോടി 10 ലക്ഷം രൂപയുടെ പാലം പ്രവൃത്തി നടന്ന് വരികയാണ്.

സ്ഥല ഉടമകൾ സൗജന്യമായി സ്ഥലം വിട്ടു നൽകിയതിനെ തുടർന്ന് 8 മീറ്ററിൽ റോഡ് വീതി കൂട്ടിയിട്ടുണ്ട്. ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമാണ് റോഡ് നവീകരണം . ടെന്റർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ. അറിയിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131829/six-crores-valayam-town-upgradation-bhumivatukkal-pakwa-thiruvangothmukk-road-development)