---
title: "#robbery | ഉമ്മത്തൂരിലും താനക്കോട്ടരിലും വീടുകൾ കുത്തി തുറന്ന് കവർച്ച; ഡോഗ് സ്ക്വാഡ് പരിശോധന തുടങ്ങി."
english_title: "#Houses # broken # robbed # Ummthur # Thanakottar # dogsquad # startedinvestigation."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/132122/houses-broken-robbed-ummthur-thanakottar-dogsquad-startedinvestigation"
published_at: "2023-07-20T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b9163ba89f2_robbery_f_.jpg"
keywords: []
---

# #robbery | ഉമ്മത്തൂരിലും താനക്കോട്ടരിലും വീടുകൾ കുത്തി തുറന്ന് കവർച്ച; ഡോഗ് സ്ക്വാഡ് പരിശോധന തുടങ്ങി.

> **Lead Summary:** **നാദാപുരം : [ **ചെക്യാട് പഞ്ചായത്തിൽ മൂന്നിടത്ത് കവർച്ച. ഉമ്മത്തൂരിലും താനക്കോട്ടൂരിലും അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് കവർച്ച.

## Article Content

**നാദാപുരം : [ **ചെക്യാട് പഞ്ചായത്തിൽ മൂന്നിടത്ത് കവർച്ച. ഉമ്മത്തൂരിലും താനക്കോട്ടൂരിലും അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് കവർച്ച.

കോഴിക്കോട് റൂറൽ ജില്ല പൊലീസിലെ ഡോഗ് സ്ക്വാഡ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫോറൻസിക് സംഘവും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.ഇന്നലെ രാത്രിയാണ് വീടുകളിൽ കവർച്ച നടന്നതെന്നാണ് സൂചന.

ഉമ്മത്തൂരിൽ എസ് ഐ ഹയർസെക്കണ്ടറി സ്കൂൾ പരിസരത്തെ അമ്പലത്തിങ്കൽ റഷീദ്, കൊട്ടാരത്തിൽ സിറാജ് എന്നീ വീടുകളിലാണ് കവർച്ച നടന്നത്.ഇന്ന് ഉച്ചയോടെ വീട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് വീടുകൾ കുത്തി തുറന്നതായി കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/132122/houses-broken-robbed-ummthur-thanakottar-dogsquad-startedinvestigation)