---
title: "#nadapuram | കല്ലാച്ചിയിൽ മൗന ജാഥ ; ഉമ്മൻചാണ്ടിയുടെ ബഹുജനബന്ധം പൊതുപ്രവർത്തകന്മാർക്ക് മാതൃക - ഇ കെ വിജയൻ എംഎൽഎ"
english_title: "#Silentmarch # Kalachi  #OommenChandy's # publicservents # rolemodel  # EKVijayanMLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/132174/silentmarch-kalachi-oommenchandys-publicservents-rolemodel-ekvijayanmla"
published_at: "2023-07-20T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b941bb9c73b_e_k_vijayan_pic.jpg"
keywords: []
---

# #nadapuram | കല്ലാച്ചിയിൽ മൗന ജാഥ ; ഉമ്മൻചാണ്ടിയുടെ ബഹുജനബന്ധം പൊതുപ്രവർത്തകന്മാർക്ക് മാതൃക - ഇ കെ വിജയൻ എംഎൽഎ

> **Lead Summary:** **നാദാപുരം:** **[** ഉമ്മൻചാണ്ടിയുടെ ബഹുജനബന്ധവും പൊതു സ്വീകാര്യതയും രാഷ്ട്രീയ പ്രവർത്തകന്മാർക്ക് മാതൃകയാണെന്ന് നാദാപുരം എംഎൽഎ ഇ കെ വിജയൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് കല്ലാച്ചിയിൽ സംഘടിപ്പിച്ച സർവ്വകക്ഷി അനുശോചന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം:** **[** ഉമ്മൻചാണ്ടിയുടെ ബഹുജനബന്ധവും പൊതു സ്വീകാര്യതയും രാഷ്ട്രീയ പ്രവർത്തകന്മാർക്ക് മാതൃകയാണെന്ന് നാദാപുരം എംഎൽഎ ഇ കെ വിജയൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് കല്ലാച്ചിയിൽ സംഘടിപ്പിച്ച സർവ്വകക്ഷി അനുശോചന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി മെമ്പർ സി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ അനുശോചന കുറിപ്പ് വായിച്ചു. അഡ്വ കെ എം രഘുനാഥ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, വി പി കുഞ്ഞി കൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി,രജീന്ദ്രൻ കപ്പള്ളി, മധു പ്രസാദ്, ബംഗ്ലത്ത് മുഹമ്മദ്, അന്ത്രു കോടോത്ത്, കുഞ്ഞു കൃഷ്ണൻ നമ്പ്യാർ, സി കെ നാസർ, ഷംസുദ്ദീൻ കുന്നുമ്മൽ എന്നിവർ സംസാരിച്ചു. സർവ്വകക്ഷി പ്രതിനിധികളുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ മൗന ജാഥയും നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/132174/silentmarch-kalachi-oommenchandys-publicservents-rolemodel-ekvijayanmla)