---
title: "#nadapuram | അപേക്ഷ ക്ഷണിച്ചു; ഭൂരഹിതരായ പട്ടികവർഗ്ഗക്കാർക്ക് ഭൂമി വിതരണം ചെയ്യുന്നു"
english_title: "#Applicationinvited # Distribution # land # landless # ScheduledTribes "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/132414/applicationinvited-distribution-land-landless-scheduledtribes"
published_at: "2023-07-21T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba4dd760419_apply_now.jpg"
keywords: []
---

# #nadapuram | അപേക്ഷ ക്ഷണിച്ചു; ഭൂരഹിതരായ പട്ടികവർഗ്ഗക്കാർക്ക് ഭൂമി വിതരണം ചെയ്യുന്നു

> **Lead Summary:** **നാദാപുരം : [ **ജില്ലയിലെ ഭൂരഹിതരായ പട്ടികവർഗ്ഗക്കാർക്ക് ലാന്റ്ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി വിതരണം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ കോഴിക്കോട് ജില്ലയിൽ സ്ഥിര താമസക്കാരും, സ്വന്തമായി ഭൂമി ഇല്ലാത്തവരും കുടുംബസ്വത്തായി ഭൂമി ലഭിക്കാൻ സാധ്യതയില്ലാത്തവരുമായിരിക്കണം.

## Article Content

**നാദാപുരം : [ **ജില്ലയിലെ ഭൂരഹിതരായ പട്ടികവർഗ്ഗക്കാർക്ക് ലാന്റ്ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി വിതരണം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ കോഴിക്കോട് ജില്ലയിൽ സ്ഥിര താമസക്കാരും, സ്വന്തമായി ഭൂമി ഇല്ലാത്തവരും കുടുംബസ്വത്തായി ഭൂമി ലഭിക്കാൻ സാധ്യതയില്ലാത്തവരുമായിരിക്കണം.

നിശ്ചിത അപേക്ഷയോടൊപ്പം റേഷൻ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ എന്നിവ ഉള്ളടക്കം ചെയ്യണം.

അപേക്ഷകൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിലും കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലും ലഭിക്കുന്നതാണ്. അപേക്ഷകൾ ജൂലൈ 25 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2376364

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/132414/applicationinvited-distribution-land-landless-scheduledtribes)