---
title: "#digitaleducation | ഡിജിറ്റൽ എഡ്യുക്കേഷൻ; നാദാപുരത്ത് ടെക്‌ മേറ്റുമാരുടെ പ്രവർത്തനം ശ്രദ്ധേയമാവുന്നു "
english_title: "#Digital #Education #Techmates#Nadapuram #remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/132472/digital-education-techmatesnadapuram-remarkable"
published_at: "2023-07-21T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba805116efd_nadapuram.jpg"
keywords: []
---

# #digitaleducation | ഡിജിറ്റൽ എഡ്യുക്കേഷൻ; നാദാപുരത്ത് ടെക്‌ മേറ്റുമാരുടെ പ്രവർത്തനം ശ്രദ്ധേയമാവുന്നു 

> **Lead Summary:** **നാദാപുരം : **ഗ്രാമ പഞ്ചായത്ത്‌ നടപ്പാക്കുന ഡിജിറ്റൽ എഡ്യുക്കേഷൻ ക്യാമ്പയിൻ പ്രവർത്തനം താഴേ തട്ടിൽ എത്തി ക്കുന്ന ടെക്‌ മേറ്റുമാരുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. വിദ്യാർത്ഥികളും കുടുംബശ്രീ-ഓക്സിലറി ഗ്രൂപ്പംഗങ്ങളുമടങ്ങിയ 180 പേരുള്ള ടെക്‌ മേറ്റുമാരുടെ ടീമാണ് വീടുകൾ കയറി ഓരോരുത്തരേയും ക്യാമ്പയിന്റെ ഭാഗമാക്കുന്നത്‌.

## Article Content

**നാദാപുരം : **ഗ്രാമ പഞ്ചായത്ത്‌ നടപ്പാക്കുന ഡിജിറ്റൽ എഡ്യുക്കേഷൻ ക്യാമ്പയിൻ പ്രവർത്തനം താഴേ തട്ടിൽ എത്തി ക്കുന്ന ടെക്‌ മേറ്റുമാരുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. വിദ്യാർത്ഥികളും കുടുംബശ്രീ-ഓക്സിലറി ഗ്രൂപ്പംഗങ്ങളുമടങ്ങിയ 180 പേരുള്ള ടെക്‌ മേറ്റുമാരുടെ ടീമാണ് വീടുകൾ കയറി ഓരോരുത്തരേയും ക്യാമ്പയിന്റെ ഭാഗമാക്കുന്നത്‌.

ഇ-മെയി‌ൽ ഐ ഡി ഇല്ലാത്തവർക്ക്‌ ഇ-മെയി‌ൽ ഐ ഡി ഉണ്ടാക്കുക, പ്രധാന രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ സംവിധാനമായ ഡിജി ലോക്കറിൽ അക്കൗണ്ട്‌ തുടങ്ങിക്കൊടുക്കുക,

തദ്ദേശ സ്ഥാപനംവഴി ലഭിക്കുന്ന ഓൺ ലൈൻ സേവനം ഉറപ്പാക്കാൻ ഐ എൽ ജി എം എസ്‌ പോർട്ടലിൽ ഓരോരുത്തക്കും പ്രൊഫെയിൽ ഐ ഡിയും പാസ്‌ വേഡും സെറ്റ്‌ ചെയ്തുകൊടുക്കുക എന്നിവയാണ് ടെക്‌മേറ്റുമാരുടെ ചുമതല.

ഇ-ഗവേണൻസ്‌ വഴി ഗുഡ്‌ ഗവേണൻസ്‌ എന്നതാണ് ഗ്രാമ പഞ്ചായത്തിന്റെ ലക്ഷ്യം. 2022 മുതൽ ഐ എൽ ജി എം എസ്‌ ആരംഭിച്ചെങ്കിലും പൊതുജനങ്ങളിപ്പോഴും വിവിധ ആവശ്യങ്ങൾക്കായി ഓഫീസ്‌ കേറി ഇറങ്ങുകയാണ്.നികുതിയടക്കാൻ പോലും ഓൺ ലൈൻ സംവിധാനനുണ്ടായിട്ടും ക്യൂ നിൽക്കുകയാണ്.

ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്താന് പലർക്കുമറിയാത്തത്‌ ശ്രദ്ധയിൽ പെട്ടത്‌ കൊണ്ടാണ് ഓൺലൈൻ സേവനങ്ങൾ പഠിപ്പിക്കാനായി ഇങ്ങനെയൊരു പദ്ധതി ആരംഭിച്ചതെന്നും ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണെന്നും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട ടെക്‌ മേറ്റുമാർക്ക്‌ കിലയും ഇൻഫർമേഷൻ കേരള മിഷനുമാണ് പരിശീലനം നൽകിയത്‌. പൂർണ്ണമായും സൗജന്യമായാണ് ഇവർ പ്രവർത്തിക്കുന്നത്‌. ഡിജിറ്റൽ ഏഡ്യുക്കേഷൻ കാമ്പൈനിൽ ഉൾപ്പെടുത്തിയ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുള്ള കൈപ്പുസ്തകം ഗ്രാമ പഞ്ചായത്ത്‌ നേരത്തെ തന്നെ കുടുംബ ശ്രീ മുഖേന ഓരോ വീട്ടിലും എത്തിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/132472/digital-education-techmatesnadapuram-remarkable)