---
title: "#nadapuram | കട്ടപ്പുറത്തേക്ക് രണ്ടാമനെത്തി; ആശുപത്രി അധികൃതരുടെ അനാസ്ഥ, ആംബുലൻസുകൾ കട്ടപ്പുറത്ത് "
english_title: "#nadapuram #second #reached #complaint #Negligence #hospital #authorities #ambulances "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/132671/nadapuram-second-reached-complaint-negligence-hospital-authorities-ambulances"
published_at: "2023-07-22T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb8d9660700_ambulance.jpg"
keywords: []
---

# #nadapuram | കട്ടപ്പുറത്തേക്ക് രണ്ടാമനെത്തി; ആശുപത്രി അധികൃതരുടെ അനാസ്ഥ, ആംബുലൻസുകൾ കട്ടപ്പുറത്ത് 

> **Lead Summary:** **നാദാപുരം : **ഗവ.താലൂക് ആശുപത്രിയിൽ അധികൃതരുടെ അനാസ്ഥ കാരണം കടപ്പുറത്തായത് രണ്ട് ആംബുലൻസുകൾ.

## Article Content

**നാദാപുരം : **ഗവ.താലൂക് ആശുപത്രിയിൽ അധികൃതരുടെ അനാസ്ഥ കാരണം കടപ്പുറത്തായത് രണ്ട് ആംബുലൻസുകൾ.

ഒരു ആംബുലൻസ് ചെറിയ അറ്റകുറ്റപ്പണിക്കാരണമാണ് കട്ടപ്പുറത്തായത്. മറ്റൊരു വാഹനം ഡൈവർ സ്ഥലം മാറി പോയതിനെ തുടർന്നാണ് എടുക്കാതായത്. എല്ലാ സൗകര്യങ്ങളുമുള്ള വലിയ ആംബുലൻസ് വാഹനം 10 വർഷത്തോളമായി ആശുപത്രി കോമ്പൗണ്ടിൽ കിടക്കുകയാണ്.

ഭക്ഷണ ഹാളിന് തൊട്ട് കിടക്കുന്നതിനാൽ ആംബുലൻസിൽ നിന്നും മഴവെള്ളം ഭക്ഷണ ഹാളിലേക്കാണ് തെറിക്കുന്നത്. ലേലം ചെയ്തു വിൽക്കുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും യാതൊരു തുടർ നടപടികളും സ്വീകരിച്ചിട്ടില്ല.

ബിനോയ് വിശ്വം എം.എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും വാങ്ങിയ ആംബുലൻ സ് ഡ്രൈവർ ഇല്ലാത്തതു കാരണം ഒന്നര വർഷത്തോളമായി ഫാർമസികുമുമ്പിൽ നിർത്തിയിട്ടിരിക്കുകയാണ്.

ഈ വാഹനം ആശുപത്രിയുടെ ദൈനംദിന കവശ്യങ്ങൾക്ക് ഡ്രൈവറെ വെച്ച് ഉപയോഗിക്കാമെന്നിരിക്കെയാണ് ഇങ്ങനെ നിർത്തിയിട്ടിരിക്കുന്നത്.

ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ ഭീമമായ സംഖ്യ ആശുപത്രിയിൽ നിന്നും ചെലവഴിച്ച് പുറത്തു നിന്നും വാഹനം വാടകക്കെടുത്താണ് ഫീൽഡ് വർക്കുകൾ ചെയ്യുന്നത്.

ഇതിനൊകെ പുറമേ വീണ്ടുമൊരു ആംബുലൻസിന് ആവശ്യമുന്നയിക്കുകയാണ് ആശുപത്രി അധികൃതർ. ആശുപത്രി അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മ പൊതുജനങ്ങളിൽ അമർഷത്തിന് കാരണമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/132671/nadapuram-second-reached-complaint-negligence-hospital-authorities-ambulances)