---
title: "#purameri | ചാന്ദ്രദിനത്തിൽ ആകാശ വിസ്മയങ്ങൾ തേടി പുറമേരി എസ്. വി. എൽ. പി. സ്കൂൾ വിദ്യാർത്ഥികൾ "
english_title: "#purameri #svlpschool #celestial #wonders #lunarday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/132759/purameri-svlpschool-celestial-wonders-lunarday"
published_at: "2023-07-22T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbd6a7df5c9_purameri.jpg"
keywords: []
---

# #purameri | ചാന്ദ്രദിനത്തിൽ ആകാശ വിസ്മയങ്ങൾ തേടി പുറമേരി എസ്. വി. എൽ. പി. സ്കൂൾ വിദ്യാർത്ഥികൾ 

> **Lead Summary:** **പുറമേരി : **ചാന്ദ്രദിനത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആകാശ വിസ്മയങ്ങൾ തേടി കോഴിക്കോട് റീജിയണൽ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റേറിയം സന്ദർശിച്ചു പുറമേരി എസ്. വി. എൽ. പി. സ്കൂൾ വിദ്യാർത്ഥികൾ.

## Article Content

**പുറമേരി : **ചാന്ദ്രദിനത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആകാശ വിസ്മയങ്ങൾ തേടി കോഴിക്കോട് റീജിയണൽ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റേറിയം സന്ദർശിച്ചു പുറമേരി എസ്. വി. എൽ. പി. സ്കൂൾ വിദ്യാർത്ഥികൾ.

ശാസ്ത്രത്തെ കുറിച്ച് കുട്ടികളിൽ അവബോധം ഉയർത്താനും നക്ഷത്രലോകത്തെ കുറിച്ച് കൂടുതൽ അറിയാനും പ്രപഞ്ചത്തിലെ ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ തൊട്ടറിയാനും കുട്ടികൾക്ക് സാധിച്ചു.

പ്രധാനഅധ്യാപിക എൻ.പി.റാഷിദയുടെ നേതൃത്വത്തിൽ നടത്തിയ യാത്രയ്ക്ക് പി.ടി.എ പ്രസിഡന്റ്‌ മുഹമ്മദ്‌ പുറമേരി ഫ്ലാഗ്ഓഫ് കർമ്മം നിർവ്വഹിച്ചു.

സ്റ്റാഫ്‌ സെക്രട്ടറി പി.അബ്ദുൽ ലത്തീഫ്., സയൻസ് ക്ലബ്ബ്‌ കൺവീനർ റംഷീന. എൻ.കെ, അനുശ്രീ അശോക്, സുഫൈന ബഷീർ, നിധിഷ, കെ.പി.അമീർ എന്നിവർ യാത്രയെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/132759/purameri-svlpschool-celestial-wonders-lunarday)