---
title: "#nadapuram | ഔഷധ വിതരണം; മാരക രോഗികൾക്ക് സ്വാന്തനമാകാൻ നാദാപുരം ഗ്രാമ പഞ്ചായത്ത് "
english_title: "#Drug #distribution #Nadapuram #gram panchayat #isolation "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/133014/drug-distribution-nadapuram-gram-panchayat-isolation"
published_at: "2023-07-23T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd059115633_nadapuram.jpg"
keywords: []
---

# #nadapuram | ഔഷധ വിതരണം; മാരക രോഗികൾക്ക് സ്വാന്തനമാകാൻ നാദാപുരം ഗ്രാമ പഞ്ചായത്ത് 

> **Lead Summary:** **നാദാപുരം : **ഗ്രാമ പഞ്ചായത്തിലെ പ്രമേഹ, കിഡ്നി കാൻസർ രോഗികൾക്കുള്ള രണ്ടാം ഘട്ട മരുന്ന് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു.

## Article Content

**നാദാപുരം : **ഗ്രാമ പഞ്ചായത്തിലെ പ്രമേഹ, കിഡ്നി കാൻസർ രോഗികൾക്കുള്ള രണ്ടാം ഘട്ട മരുന്ന് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു.

വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട് അധ്യക്ഷയായിരുന്നു. മുതിർന്ന അംഗം പി പി വാസു രോഗികൾക്ക് വേണ്ടി മരുന്നുകൾ ഏറ്റുവാങ്ങി.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, മെമ്പർമാരായ റോഷ്‌ന പിലാക്കാട്ട്, നിഷ മനോജ്‌, സുനിത എടവത്ത് കണ്ടി, താലൂക്ക് ആശുപത്രി ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി എന്നിവർ സംബന്ധിച്ചു.

നാദാപുരം ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടു ഘട്ടങ്ങളിലായി മുന്നൂറോളം രോഗികൾക്ക് മെഡിസിൻ വിതരണം ചെയ്തത്.

പ്രമേഹം, കിഡ്നി, കാൻസർ രോഗികൾക്ക് പുറമെ പക്ഷാഘാതം, ഹൃദ്രോഗം, മാനസികം എന്നീ രോഗികൾക്കുള്ള മരുന്നുകൾ കൂടി പുതിയ പദ്ധതി പ്രകാരം വിതരണം ചെയ്യുമെന്നും, പാവപ്പെട്ടവരെയും നിത്യ രോഗികളെയും ചേർത്തു പിടിക്കുകയാണ് ഗ്രാമ പഞ്ചായത്ത് ചെയ്യുന്നതെന്നും പ്രസിഡന്റ്‌ വി വി മുഹമ്മദലി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/133014/drug-distribution-nadapuram-gram-panchayat-isolation)