---
title: "#nadapuram | പഞ്ചായത്ത് ഉണർന്നില്ല; റോഡ് ഗതാഗത യോഗ്യമാക്കി ജനകീയ ദുരന്ത നിവാരണ സേന "
english_title: "#nadapuram #panjayath #road "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/133052/nadapuram-panjayath-road"
published_at: "2023-07-23T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd2e2d12263_nadapuramroad.jpg"
keywords: []
---

# #nadapuram | പഞ്ചായത്ത് ഉണർന്നില്ല; റോഡ് ഗതാഗത യോഗ്യമാക്കി ജനകീയ ദുരന്ത നിവാരണ സേന 

> **Lead Summary:** **നാദാപുരം :** യാത്രക്കാരുമായുള്ള വാഹനങ്ങൾ കുഴിയിൽ അകപ്പെട്ട് രോഗികൾ പെരുവഴിയിലാകുന്നു. വന്ന് നോക്കി മടങ്ങി ജന പ്രതിനിധികൾ . നാദാപുരത്ത് പഞ്ചായത്ത് ഉണർന്നില്ല. ഒടുവിൽ റോഡ് ഗതാഗത യോഗ്യമാക്കി ജനകീയ ദുരന്ത നിവാരണ സേന.

## Article Content

**നാദാപുരം :** യാത്രക്കാരുമായുള്ള വാഹനങ്ങൾ കുഴിയിൽ അകപ്പെട്ട് രോഗികൾ പെരുവഴിയിലാകുന്നു. വന്ന് നോക്കി മടങ്ങി ജന പ്രതിനിധികൾ . നാദാപുരത്ത് പഞ്ചായത്ത് ഉണർന്നില്ല. ഒടുവിൽ റോഡ് ഗതാഗത യോഗ്യമാക്കി ജനകീയ ദുരന്ത നിവാരണ സേന.

നാദാപുരം പഞ്ചായത്തിലെ, പത്ത് പതിനെട്ട് വാർഡുകളിലൂടെ കടന്ന് പോകുന്ന മമ്മള്ളി പാലം റോഡ് നാലാം തവണയും ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകർ ഗതാഗത യോഗ്യമാക്കി.

നിരവധി തവണ പഞ്ചായത്തിൽ പരാതി കൊടുത്തു ഒരു നടപടി ഉണ്ടായില്ല, പഞ്ചായത്ത്‌ പ്രസിഡന്റ്, മെമ്പർ ഉദ്യോഗസ്ഥർ എല്ലാം വന്നു കണ്ടു അല്ലാതെ നടപടി ഒന്നും ഇത് വരെ ഉണ്ടായില്ല നാട്ടുകാർ പറയുന്നതിങ്ങനെ.

ഒരു പാട് കിടപ്പു രോഗികൾ ഉള്ള പ്രദേശം ആണ് പാലത്തിനു അക്കരെ, ആംബുലൻസു, പാലിയേറ്റീവ് വാഹനം എല്ലാം വന്നു പോകുന്ന പ്രദേശം എത്രയും പെട്ടന്ന് റോഡിന്റെ കാര്യത്തിൽ ഒരു ശാശ്വത പരിഹാരം ഉണ്ടാവണമെന്ന് ജനകീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/133052/nadapuram-panjayath-road)