---
title: "#nadapuram | വേതനം 600 രൂപയായി വർദ്ധിപ്പിക്കുക - എൻആർഇജി വർക്കേഴ്സ് യൂണിയൻ "
english_title: "#Increase #wages #Rs600 #NREG #WorkersUnion #nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/133104/increase-wages-rs600-nreg-workersunion-nadapuram"
published_at: "2023-07-23T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd5637e5ab6_nadapuram.jpg"
keywords: []
---

# #nadapuram | വേതനം 600 രൂപയായി വർദ്ധിപ്പിക്കുക - എൻആർഇജി വർക്കേഴ്സ് യൂണിയൻ 

> **Lead Summary:** **നാദാപുരം : **തൊഴിലുറപ്പു തൊഴിലാളികളുടെ വേതനം 600 രൂപയായി വർദ്ധിപ്പിക്കണമെന്നും ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തകർക്കാനുളള കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നു എൻആർഇജി വർക്കേഴ്സ് യൂണിയൻ നാദാപുരം ഏരിയാ സമ്മേളനം ആവിശ്യപ്പെട്ടു.

## Article Content

**നാദാപുരം : **തൊഴിലുറപ്പു തൊഴിലാളികളുടെ വേതനം 600 രൂപയായി വർദ്ധിപ്പിക്കണമെന്നും ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തകർക്കാനുളള കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നു എൻആർഇജി വർക്കേഴ്സ് യൂണിയൻ നാദാപുരം ഏരിയാ സമ്മേളനം ആവിശ്യപ്പെട്ടു.

അരൂരിൽ കരുവന്റ പറമ്പത്ത് കണ്ണൻ നഗറിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡണ്ട് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെ ടി കെ രാധ, എൻ പി വാസു, കെ കെ ശോഭ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.

പി പി ചാത്തു, പി ശ്രീധരൻ , എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി പ്രദീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

കെ പി ബാലൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ കെ കെ ശോഭ ( പ്രസിഡണ്ട് ) എൻ പി വാസു, എം കൃഷ്ണൻ (വൈസ് പ്രസിഡണ്ടുമാർ) ടി പ്രദീപ് കുമാർ (സെക്രട്ടറി) എം മനോജ്, കെ പി വസന്തകുമാരി (ജോ: സെക്രട്ടറിമാർ ) കെ എൻ ദാമോദരൻ (ട്രഷറർ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/133104/increase-wages-rs600-nreg-workersunion-nadapuram)