---
title: "#vanimel | വാണിമേലിൽ ശക്തമായ മഴയിലും കാറ്റിലും വീട് തകർന്നു "
english_title: "#vanimel #house #collapsed #heavyrain #wind"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/133264/vanimel-house-collapsed-heavyrain-wind"
published_at: "2023-07-24T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be31891ef0b_vanimel.jpg"
keywords: []
---

# #vanimel | വാണിമേലിൽ ശക്തമായ മഴയിലും കാറ്റിലും വീട് തകർന്നു 

> **Lead Summary:** **വാണിമേൽ :** ശക്തമായ മഴയിലും കാറ്റിലും വാണിമേൽ നിടുംപറമ്പിലെ വടക്കയിൽ കണ്ണന്റെ വീട് തകർന്നു. ഇന്നലെ രാത്രി പെയ്ത അതി ശക്തമായ മഴയിലാണ് അപകടം ഉണ്ടായത്.

## Article Content

**വാണിമേൽ :** ശക്തമായ മഴയിലും കാറ്റിലും വാണിമേൽ നിടുംപറമ്പിലെ വടക്കയിൽ കണ്ണന്റെ വീട് തകർന്നു. ഇന്നലെ രാത്രി പെയ്ത അതി ശക്തമായ മഴയിലാണ് അപകടം ഉണ്ടായത്.

വീട് പൂർണമായും തകർന്നു. കനത്ത മഴയെ തുടർന്ന് കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റിയതിനാൽ ആളപായം ഉണ്ടായിട്ടില്ല.

വടകര താലൂക്കിലെ കിഴക്കൻ മലയോര മേഖലയിൽ മഴ ശക്തമായതോടെ അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/133264/vanimel-house-collapsed-heavyrain-wind)