---
title: "#nadapuram | കല്ലുമ്മൽ - പുളിയാവ് റോഡ് നിർമ്മാണം പാതിവഴിയിൽ; ജാതിയേരി എം എൽ പി സ്കൂൾ റോഡ് അപകട ഭീഷണിയിൽ "
english_title: "#nadapuram #KallummalPuliyav #road #construction #pending #Jathieri #MLPSchool #road #under #threat #accident"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/133282/nadapuram-kallummalpuliyav-road-construction-pending-jathieri-mlpschool-road-under-threat-accident"
published_at: "2023-07-24T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be3be46a088_rain.jpg"
keywords: []
---

# #nadapuram | കല്ലുമ്മൽ - പുളിയാവ് റോഡ് നിർമ്മാണം പാതിവഴിയിൽ; ജാതിയേരി എം എൽ പി സ്കൂൾ റോഡ് അപകട ഭീഷണിയിൽ 

> **Lead Summary:** **നാദാപുരം : **ചെക്യാട് പഞ്ചായത്തിലെ ജാതിയേരി കല്ലുമ്മൽ - പുളിയാവ് റോഡ് വികസനം നീളുന്നു. പൂർത് നിർമ്മാണം പൂർത്തിയാക്കാത്തതു കാരണം ജാതിയേരി എം എൽ പി സ്കൂൾ റോഡ് അപകട ഭീഷണിയിൽ.

## Article Content

**നാദാപുരം : **ചെക്യാട് പഞ്ചായത്തിലെ ജാതിയേരി കല്ലുമ്മൽ - പുളിയാവ് റോഡ് വികസനം നീളുന്നു. പൂർത് നിർമ്മാണം പൂർത്തിയാക്കാത്തതു കാരണം ജാതിയേരി എം എൽ പി സ്കൂൾ റോഡ് അപകട ഭീഷണിയിൽ.

കല്ലുമ്മൽ മുതൽ പുളിയാവ് വരെയുള്ള റോഡ് ഉയർത്തി ഓവുചാലുകൾ നിർമ്മിച്ചതിനാൽ ,മഴ പെയ്തതോടെ എല്ലാ ഭാഗത്തു നിന്നും വെള്ളം കുത്തി ഒലിച്ചു ജാതിയേരി എം എൽ പി സ്കൂൾ റോഡ് പുഴയായി മാറിയിരിക്കയാണ്.

നൂറു കണക്കിന് പിഞ്ചു വിദ്യാർത്ഥികൾ സ്കൂളിലും മദ്രസ്സയിലും യാത്ര ചെയ്യുന്ന ഈ റോഡ് ഉയർത്തി ഓവുചാലുകൾക്ക് സ്ലാബ് നിർമ്മിച്ചു തരാൻ ആവശ്യപ്പെട്ട് സ്കൂൾ പി.ടി.എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

പ്രശ്നത്തിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞിരുന്നതായും പ്രദേശവാസികൾ പറയുന്നു. പുഴയായി മാറിയ റോഡ് ഗതാഗതയോഗ്യമല്ലാതായി മാറിയിരിക്കയാണ്.

കുട്ടികളുടെ സുരക്ഷിതത്വത്തിന് ഭീഷണിയായി മാറിയ റോഡ് എത്രയും പെട്ടെന്ന് ഉയർത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/133282/nadapuram-kallummalpuliyav-road-construction-pending-jathieri-mlpschool-road-under-threat-accident)