---
title: "#nadapuram | സ്മാർട്ട് വില്ലേജ്; നാദാപുരം വില്ലേജ് ഓഫീസ് കെട്ടിടം പുതുക്കിപണിയാൻ അരക്കോടി "
english_title: "#smartvillage #nadapuram #villageffice "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/133344/smartvillage-nadapuram-villageffice"
published_at: "2023-07-24T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be682019fa3_nadapuramvillageoffice.jpg"
keywords: []
---

# #nadapuram | സ്മാർട്ട് വില്ലേജ്; നാദാപുരം വില്ലേജ് ഓഫീസ് കെട്ടിടം പുതുക്കിപണിയാൻ അരക്കോടി 

> **Lead Summary:** **നാദാപുരം : **സംസ്ഥാന റവന്യൂ വകുപ്പ് സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നാദാപുരം വില്ലേജ് ഓഫീസ് കെട്ടിടം പുതുക്കിപണിയുന്നതിന് അൻപത് ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു.

## Article Content

**നാദാപുരം : **സംസ്ഥാന റവന്യൂ വകുപ്പ് സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നാദാപുരം വില്ലേജ് ഓഫീസ് കെട്ടിടം പുതുക്കിപണിയുന്നതിന് അൻപത് ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു.

കാലപഴക്കം കാരണം ഓഫീസ് ശോച്യാവസ്ഥയിലായിരുന്നു.

റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് എം.എൽ.എ. നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. ടെന്റർ നടപടി പൂർത്തിയാക്കി .പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ. അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/133344/smartvillage-nadapuram-villageffice)