---
title: "#nadapuram | പട്ടയ മിഷൻ; മുഴുവൻ പേർക്കും പട്ടയവും ഭൂമിയും സർക്കാർ പ്രതിഞ്ജാബന്ധമാണ് - ഇ.കെ. വിജയൻ എം.എൽ.എ "
english_title: "#Pattaya #Mission #mla #ekvijayan #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/133357/pattaya-mission-mla-ekvijayan-nadapuram"
published_at: "2023-07-24T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be74e7add09_ekvijayan.jpg"
keywords: []
---

# #nadapuram | പട്ടയ മിഷൻ; മുഴുവൻ പേർക്കും പട്ടയവും ഭൂമിയും സർക്കാർ പ്രതിഞ്ജാബന്ധമാണ് - ഇ.കെ. വിജയൻ എം.എൽ.എ 

> **Lead Summary:** **നാദാപുരം : **മണ്ഡലത്തിലെ 12 വില്ലേജുകളിൽ ഇനിയും പട്ടയം ലഭിക്കാനും സ്വന്തമായി ഭൂമി ഇല്ലാത്തവരുമായ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയവും ഭൂമിയും ലഭ്യമാക്കാൻ സംസ്ഥാ സർക്കാർ റവന്യൂ വകുപ്പ് പ്രതിഞ്ജാബന്ധമാണെന്ന് ഇ.കെ. വിജയൻ എം.എൽ.എ. പറഞ്ഞു.

## Article Content

**നാദാപുരം : **മണ്ഡലത്തിലെ 12 വില്ലേജുകളിൽ ഇനിയും പട്ടയം ലഭിക്കാനും സ്വന്തമായി ഭൂമി ഇല്ലാത്തവരുമായ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയവും ഭൂമിയും ലഭ്യമാക്കാൻ സംസ്ഥാ സർക്കാർ റവന്യൂ വകുപ്പ് പ്രതിഞ്ജാബന്ധമാണെന്ന് ഇ.കെ. വിജയൻ എം.എൽ.എ. പറഞ്ഞു.

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം പ്രാവർത്തികമാക്കാൻ രൂപീകരിച്ച പട്ടയ മിഷന്റെ നാദാപുരം മണ്ഡലം തല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ പട്ടയം ലഭിക്കാത്തവർ 2023 ആഗസ്റ്റ് 15-ന് മുമ്പ് വില്ലേജ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വില്ലേജ് തല സമിതി അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് പഞ്ചായത്ത് തല യോഗങ്ങൾ വിളിച്ചു ചേർക്കും.

അതിനുശേഷം വിപുലമായ പട്ടയ അസംബ്ലിയുംവിളിച്ചു ചേർക്കുമെന്ന് ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു. നാദാപുരം പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് മാരായ കെ.പി. പ്രതീഷൻ, പി. സുരയ്യ , എൻ. പത്മിനി, നസീമ കൊട്ടാരത്തിൽ, വൈസ് പ്രസിഡന്റ് മാരായ വി.കെ. ബീന, അന്നമ്മ ജോർജ് ,

സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ സി.പി. ബാബുരാജ്, റീജ മഞ്ചാക്കൽ, വടകര തഹസിൽദാർ കല ഭാസ്ക്കർ, ലാന്റ് ട്രിബ്യൂണൽ തഹസിൽദാർ വി.കെ.സുധീർ , മണ്ഡലം തല നോഡൽ ഓഫീസർ ഗീത. സി, ഭൂരേഖ തഹസിൽദാർ വർഗ്ഗീസ് കര്യൻ , വിവിധ വില്ലേജ് ഓഫീസർമാർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/133357/pattaya-mission-mla-ekvijayan-nadapuram)