---
title: "#bomb | വാണിമേൽ വീട്ടിനു നേരെ ബോംബറിഞ്ഞ കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു "
english_title: "#vanimel #bombcase #accuse #accused #brought #evidence"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/133416/vanimel-bombcase-accuse-accused-brought-evidence"
published_at: "2023-07-24T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be9f71ad5a9_vanimel.jpg"
keywords: []
---

# #bomb | വാണിമേൽ വീട്ടിനു നേരെ ബോംബറിഞ്ഞ കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു 

> **Lead Summary:** **വാണിമേൽ: ** വാണിമേൽ വീട്ടിനു നേരെ ബോംബറിഞ്ഞ കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു. വ്യാപാരിയുടെ വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ നാലു പേർ അറസ്റ്റിൽ.

## Article Content

**വാണിമേൽ: ** വാണിമേൽ വീട്ടിനു നേരെ ബോംബറിഞ്ഞ കേസിലെ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു. വ്യാപാരിയുടെ വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ നാലു പേർ അറസ്റ്റിൽ.

വാണിമേൽ പരപ്പുപാറയിൽ കുഞ്ഞാലി ഹാജിയുടെ വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ കണ്ണൂർ സ്വദേശികളാണ് അറസ്റ്റിലായത്.

അഞ്ചരക്കണ്ടി സ്വദേശി തുമ്പത്ത് വീട്ടിൽ നിധീഷ് (33), കാര പേരാവൂരിലെ ചിരുകണ്ടോത്ത് വി.നിധീഷ് (28), മാമ്പയിൽ രാഹുൽ നിവാസിൽ എ.രാഹുൽ (28), ശങ്കരനെല്ലൂരിലെ ശ്രീരാച്ചിയിൽ രാജ് കിരൺ (24) എന്നിവരെ എറണാകുളം കടവന്ത്രയിൽ വച്ചാണ് വളയം പൊലീസ് പിടികൂടിയത്‌.

ക്വട്ടേഷൻ സംഘാംഗങ്ങളാണ് നാലു പേരുമെന്ന് പൊലീസ് അറിയിച്ചു. നാലു പേരെയും മജിസ്ട്രേട്ട് റിമാൻഡ് ചെയ്തു. ഈ മാസം 10നു പുലർച്ചെയാണ് കുഞ്ഞാലി ഹാജിയുടെ വീടിനു നേരെ ബോംബെറിഞ്ഞത്.

പ്രതികൾ സഞ്ചരിച്ച കാറിനെക്കുറിച്ചു വിവരം ലഭിക്കുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തതിനെ തുടർന്നുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്.

ക്വട്ടേഷൻ സംഘത്തെയും ബന്ധിപ്പിക്കുകയും സഹായികളായി പ്രവർത്തിക്കുകയും ചെയ്ത തൂണേരി വേറ്റുമ്മൽ സ്വദേശി മുള്ളൻകുന്നത്ത് വരിക്കോളി ഷിധിൻ (28), കണ്ണൂർ അ‍ഞ്ചരക്കണ്ടി സ്വദേശി ഫായിസ് (24) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാൻഡിലാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/133416/vanimel-bombcase-accuse-accused-brought-evidence)