---
title: "#nadapuram | മസ്റ്ററിംഗ് ക്യാമ്പ്; നരിക്കാട്ടേരിയിൽ സാമൂഹ്യ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് പൂർണം "
english_title: "#Mustering #Camp #Social #welfare #pension #Narikatteri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/133434/mustering-camp-social-welfare-pension-narikatteri"
published_at: "2023-07-24T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64beaf6ce3ce0_nadapuram.jpg"
keywords: []
---

# #nadapuram | മസ്റ്ററിംഗ് ക്യാമ്പ്; നരിക്കാട്ടേരിയിൽ സാമൂഹ്യ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് പൂർണം 

> **Lead Summary:** **നാദാപുരം : **ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് നരിക്കാട്ടേരിയിൽ സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്നവർക്കായി മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് നരിക്കാട്ടേരിയിൽ സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്നവർക്കായി മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.

കല്ലാച്ചി അക്ഷയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ് വാർഡ് മെമ്പർ എ. കെ.സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

60 ഓളം പേർ മസ്റ്ററിംഗ് നടത്തി. പ്രായാധിക്യവും അസുഖങ്ങളും കാരണം പുറത്ത് പോകാൻ കഴിയാത്തവരായ 22 രോഗികൾക്ക് വീട്ടിൽ ചെന്ന് മസ്റ്ററിഗ് നടത്തി.

വാർഡ് കൺവീനർ ടി. ഷംസീർ , അംഗൻവാടി വർക്കർ മാർ തുടങ്ങിയവർ ക്യാമ്പിന് മേൽനോട്ടം വഹിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/133434/mustering-camp-social-welfare-pension-narikatteri)