---
title: "#nadapuram | ലയൺസ് ക്ലബ്ബ് ; പുറമേരി ഇൻസ്റ്റലേഷൻ പ്രോഗാം വെള്ളിഴായ്ച"
english_title: "# lionsclub #purameri #installation #program #friday "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/133630/lionsclub-purameri-installation-program-friday"
published_at: "2023-07-25T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfbd1c88d4f_press_.jpg"
keywords: []
---

# #nadapuram | ലയൺസ് ക്ലബ്ബ് ; പുറമേരി ഇൻസ്റ്റലേഷൻ പ്രോഗാം വെള്ളിഴായ്ച

> **Lead Summary:** **നാദാപുരം: [** ലയൺസ് ക്ലബ്ബ് പുറമേരിയുടെ ഇൻസ്റ്റലേഷൻ പ്രോഗാം വെള്ളിഴായ്ച മോഡസ്റ്റ് ഹാൾ പുറമേരിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇൻസ്റ്റലേഷൻ പ്രോഗാമും ഭാരവാഹികളുടെ സ്ഥാനാരോഹണവും ലയൺസ് ഗവർണ്ണർ ലയൺ കെ സുജിത്ത് എം.ജെ.എഫ് ഉദ്ഘാടനം ചെയ്യും.

## Article Content

**നാദാപുരം: [** ലയൺസ് ക്ലബ്ബ് പുറമേരിയുടെ ഇൻസ്റ്റലേഷൻ പ്രോഗാം വെള്ളിഴായ്ച മോഡസ്റ്റ് ഹാൾ പുറമേരിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇൻസ്റ്റലേഷൻ പ്രോഗാമും ഭാരവാഹികളുടെ സ്ഥാനാരോഹണവും ലയൺസ് ഗവർണ്ണർ ലയൺ കെ സുജിത്ത് എം.ജെ.എഫ് ഉദ്ഘാടനം ചെയ്യും.

ക്ലബ് പ്രസിഡന്റ് ലയൺ എം.സി സുരേഷ് കർമപദ്ധതി അവതരിപ്പിക്കും. പരിപാടിയുടെ ഭാഗമായി കുട്ടികളിലെ പ്രമേഹം, നേത്രരോഗം, ക്യാൻസർ തുടങ്ങിയ രോഗ നിർണ്ണയ ക്യാമ്പും തുടർ ചികിത്സയും നടക്കും.

പരിസ്ഥിതി വനവത്കരണം, തുടർവിദ്യാഭാസം, തൊഴിൽ പരിശീലനം, ലഹരി വിരുദ്ധ ക്യാമ്പയിനുകൾ തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. വാർത്താ സമ്മേളനത്തിൽ എം.സി സുരേഷ്, കേണൽ ജയദേവൻ, ബാബു പിലാച്ചേരി, ടി.പി രാജീവൻ, ആർ.കെ.കെ ഷിജു, സി.എച്ച് പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/133630/lionsclub-purameri-installation-program-friday)