---
title: "#nadapuram  | പ്രതിഷേധം ശക്തം ; മണിപ്പൂർ ഭീകരതക്കെതിരെ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി"
english_title: "# protest # strong #AamAadmiParty # protests # against # Manipur # terrorism #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/133698/protest-strong-aamaadmiparty-protests-against-manipur-terrorism-nadapuram"
published_at: "2023-07-25T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bffebb1d654_aamadmi_.jpg"
keywords: []
---

# #nadapuram  | പ്രതിഷേധം ശക്തം ; മണിപ്പൂർ ഭീകരതക്കെതിരെ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി

> **Lead Summary:** **നാദാപുരം**:** [** മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യവുമായി ആം ആദ്മി പാർട്ടി നിയോജക മണ്ഡലം കമ്മിറ്റി. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ സഹായത്തോടെ നടക്കുന്ന മനുഷ്യക്കുരുതിക്കെതിരെ പ്രതിഷേധ റാലി നടത്തി. മണിപ്പുർ സർക്കാറിന്റെയും കേന്ദ്ര സർക്കാറിന്റെയും മൗനം കലാപകാരികൾക്ക് അക്രമം അഴിച്ചു വിടാനുള്ള ലൈസൻസായി എന്ന് മണ്ഡലം പ്രസിഡണ്ട് അഭിലാഷ് മാത്യു ആരോപിച്ചു.

## Article Content

**നാദാപുരം**:** [** മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യവുമായി ആം ആദ്മി പാർട്ടി നിയോജക മണ്ഡലം കമ്മിറ്റി. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ സഹായത്തോടെ നടക്കുന്ന മനുഷ്യക്കുരുതിക്കെതിരെ പ്രതിഷേധ റാലി നടത്തി. മണിപ്പുർ സർക്കാറിന്റെയും കേന്ദ്ര സർക്കാറിന്റെയും മൗനം കലാപകാരികൾക്ക് അക്രമം അഴിച്ചു വിടാനുള്ള ലൈസൻസായി എന്ന് മണ്ഡലം പ്രസിഡണ്ട് അഭിലാഷ് മാത്യു ആരോപിച്ചു.

ആം ആദ്മി പാർട്ടി ജില്ലാ കൗൺസിൽ അംഗം ഷൗക്കത്തലി എരോത്ത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ആം ആദ്മി പാർട്ടി നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് ഏരോത്ത് അധ്യക്ഷതയിൽ  നടന്ന ചടങ്ങിൽ മണ്ഡലം യൂത്ത് വിംഗ് പ്രസിഡണ്ട് ഡോ. ഹുഷിയാർ സ്വാഗതവും

മണ്ഡലം ട്രഷറർ അബ്ദുൾ ലത്തീഫ് എരഞ്ഞോളി നന്ദിയും പറഞ്ഞു. നാണു യൂ.വി (കിസാൻ വിംഗ്) മുഹമ്മദ് പി തിനൂർ (സോഷ്യൽ മീഡിയ), സുബൈർ പി.ടി.കെ (മണ്ഡലം ജോ: സെക്രട്ടറി), അഷറഫ് പാലേരി കായക്കൊടി, രാജീവൻ കൈവേലി, നജീബ് അബു വളയം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/133698/protest-strong-aamaadmiparty-protests-against-manipur-terrorism-nadapuram)