---
title: "#thooneri | എന്റെ വിദ്യാലയം വീട് നാട് ; തൂണേരി  ബ്ലോക്കിൽ ശുചിത്വ വിദ്യാലയം പരിശീലന പരിപാടിക്ക് തുടക്കമായി"
english_title: "#Myschool #my home #country  #Thooneri block #training #program #school #hygiene #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/133935/myschool-my-home-country-thooneri-block-training-program-school-hygiene-started"
published_at: "2023-07-26T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c129c3f34a3_thooneri_.jpg"
keywords: []
---

# #thooneri | എന്റെ വിദ്യാലയം വീട് നാട് ; തൂണേരി  ബ്ലോക്കിൽ ശുചിത്വ വിദ്യാലയം പരിശീലന പരിപാടിക്ക് തുടക്കമായി

> **Lead Summary:** **തൂണേരി : [ **ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലായി 97 വിദ്യാലയങ്ങളുടെ സഹായത്തോടെ എന്റെ വിദ്യാലയം വീട് നാട് എന്ന പേരിൽ നടത്തുന്ന വിദ്യാലയ ശുചിത്വ പരിപാടിയുടെ ഭാഗമായിപിടിഎ, എം പി ടി എപ്രസിഡണ്ടുമാർക്കുള്ള ഏകദിന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.

## Article Content

**തൂണേരി : [ **ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലായി 97 വിദ്യാലയങ്ങളുടെ സഹായത്തോടെ എന്റെ വിദ്യാലയം വീട് നാട് എന്ന പേരിൽ നടത്തുന്ന വിദ്യാലയ ശുചിത്വ പരിപാടിയുടെ ഭാഗമായിപിടിഎ, എം പി ടി എപ്രസിഡണ്ടുമാർക്കുള്ള ഏകദിന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. എ കെ ഹരിദാസൻ, വി കെ ചന്ദ്രൻ, പി കെ പ്രേമനാഥൻ, കെ ശശിധരൻ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദേവിക രാജ് സ്വാഗതവും ജി ഇ ഒ റഫീഖ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/133935/myschool-my-home-country-thooneri-block-training-program-school-hygiene-started)