---
title: "#nadapuram | ജനകീയ കൂട്ടായ്‌മ ഇന്ന് ; മണിപ്പുരിലെ വംശീയാതിക്രമത്തിനെതിരെ കല്ലാച്ചിയിൽ പ്രതിഷേധം"
english_title: "#Popularcollective #today #Protest #Kalachi #communalviolence #Manipur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134059/popularcollective-today-protest-kalachi-communalviolence-manipur"
published_at: "2023-07-27T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2021c0d6d6_vinodhan_.jpg"
keywords: []
---

# #nadapuram | ജനകീയ കൂട്ടായ്‌മ ഇന്ന് ; മണിപ്പുരിലെ വംശീയാതിക്രമത്തിനെതിരെ കല്ലാച്ചിയിൽ പ്രതിഷേധം

> **Lead Summary:** **നാദാപുരം **:** [ ** മണിപ്പുരിലെ വംശീയാതിക്രമത്തിനെതിരെ ജനമനഃസാക്ഷി ഉണർത്താൻ വ്യാഴാഴ്‌ച ജില്ലയിൽ 12 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്‌മ. നാദാപുരം കല്ലാച്ചിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. വടകര പുതിയ ബസ്‌സ്‌റ്റാൻഡ് പരിസരത്ത് ജനതാദൾ നേതാവ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം **:** [ ** മണിപ്പുരിലെ വംശീയാതിക്രമത്തിനെതിരെ ജനമനഃസാക്ഷി ഉണർത്താൻ വ്യാഴാഴ്‌ച ജില്ലയിൽ 12 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്‌മ. നാദാപുരം കല്ലാച്ചിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. വടകര പുതിയ ബസ്‌സ്‌റ്റാൻഡ് പരിസരത്ത് ജനതാദൾ നേതാവ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മണിപ്പുരിനെ രക്ഷിക്കുക, ശാന്തിയും സമാധാനവും ഉറപ്പാക്കുക എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ്‌ നേതൃത്വത്തിലാണ്‌ ജനകീയ സംഗമം. നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള പരിപാടിയിൽ നൂറുകണക്കിന്‌ ബഹുജനങ്ങൾ അണിനിരന്നു. രാവിലെ 10ന്‌ ആരംഭിച്ചു. കോഴിക്കോട്‌ സൗത്ത്‌, നോർത്ത്‌ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച്‌ മുതലക്കുളത്താണ്‌ സംഗമം. എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു.

മണ്ഡലം, സ്ഥലം, ഉദ്‌ഘാടകൻ ക്രമത്തിൽ: ബേപ്പൂർ– രാമനാട്ടുകര ടൗൺ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ. കുറ്റ്യാടി– കക്കട്ടിൽ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ. പേരാമ്പ്ര–-വി വി ദക്ഷിണാമൂർത്തി ടൗൺഹാൾ പരിസരം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം പി ശിവാനന്ദൻ, എലത്തൂർ–കാക്കൂർ, എൽഡിഎഫ്‌ ജില്ലാ കൺവീനർ മുക്കം മുഹമ്മദ്. തിരുവമ്പാടി– കൂടരഞ്ഞി,

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വിശ്വനാഥൻ, കുന്നമംഗലം–- കുന്നമംഗലം ടൗൺ, സിപിഐ അസി. സെക്രട്ടറി സത്യൻ മൊകേരി, കൊയിലാണ്ടി– പുതിയ ബസ്‌സ്‌റ്റാൻഡ്‌, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ മുഹമ്മദ്‌, കൊടുവള്ളി– ബസ്‌ സ്‌റ്റാൻഡ്‌ പരിസരം, കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ ടി എം ജോസഫ്‌. ബാലുശേരി–കരുമല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134059/popularcollective-today-protest-kalachi-communalviolence-manipur)