---
title: "#nadapuram | പ്ലസ് വൺ സീറ്റില്ല ; ഇ.കെ വിജയൻ എം എൽ എയ്ക്ക് അർഹത നഷ്ടപ്പെട്ടിരിക്കുന്നു - അഹമ്മദ് പുന്നക്കൽ"
english_title: "#no #plusone #seat #EKVijayanMLA #disqualified #AhammedPunnakkal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134079/no-plusone-seat-ekvijayanmla-disqualified-ahammedpunnakkal"
published_at: "2023-07-27T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2106e7914a_ahammaed_.jpg"
keywords: []
---

# #nadapuram | പ്ലസ് വൺ സീറ്റില്ല ; ഇ.കെ വിജയൻ എം എൽ എയ്ക്ക് അർഹത നഷ്ടപ്പെട്ടിരിക്കുന്നു - അഹമ്മദ് പുന്നക്കൽ

> **Lead Summary:** **നാദാപുരം :**** [ **നിയോജകമണ്ഡലത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പ്ലസ് വൺ സീറ്റ് ലഭിക്കാതെ ഉപരിപഠനം മുടങ്ങിയതിലുള്ള നിരാശയും ദുഃഖവും കടിച്ചമർത്തുമ്പോൾ ഭരണകക്ഷി എം എൽ എ ആയിട്ടുപോലും അനുവദിക്കപ്പെട്ട പ്ലസ് ടു

## Article Content

**നാദാപുരം :**** [ **നിയോജകമണ്ഡലത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പ്ലസ് വൺ സീറ്റ് ലഭിക്കാതെ ഉപരിപഠനം മുടങ്ങിയതിലുള്ള നിരാശയും ദുഃഖവും കടിച്ചമർത്തുമ്പോൾ ഭരണകക്ഷി എം എൽ എ ആയിട്ടുപോലും അനുവദിക്കപ്പെട്ട പ്ലസ് ടു

താത്കാലിക ബേച്ചുകളിൽ ഒന്നുപോലും മണ്ഡലത്തിൽ വാങ്ങിക്കാൻ കഴിയാത്ത എം എൽ എക്ക് നാദാപുരം മണ്ഡലത്തെ പ്രതിധാനം ചെയ്യാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുന്നതായി യു ഡി എഫ്. നേതാവ് അഹമ്മദ് പുന്നക്കൽ പറഞ്ഞു.

എസ് എസ് എൽ സി റിസൾട്ട്‌ വന്നയുടനെ ഇവിടെ ആവശ്യമായ പ്ലസ് ടു സൗകര്യം ഏർപ്പെടുത്താൻ ശ്രമിക്കുന്നതിനു പകരം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വിളിച്ചുചേര്ത്ത രാഷ്ട്രീയപ്രേരിതമായ അവാർഡ് നാടക ചടങ്ങ് നടത്തി കബളിപ്പിക്കുകയാണ് ചെയ്തത്.

തികച്ചും നിരുത്തരവാദപരമായ സമീപനം പുലർത്തുന്ന എം എൽ എ സീറ്റ് കിട്ടാതെ വലയുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അടിയന്തിരമായി വ്യക്തമാക്കേണ്ടിയിരിക്കുന്നുവെന്നും കോഴിക്കോട് ജില്ല യു ഡി എഫ്. കൺവീനർ അഹമ്മദ് പുന്നക്കൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134079/no-plusone-seat-ekvijayanmla-disqualified-ahammedpunnakkal)