---
title: "#nadapuram | എം കുഞ്ഞിരാമൻ മാസ്റ്റർ ; പൊതു പ്രവർത്തനം ജീവിത ചര്യയാക്കിയ സോഷ്യലിസ്റ്റ് ;എം കെ ഭാസ്കരൻ"
english_title: "#MKunhiramanMaster #MKBhaskaran #socialist #made #publicwork  #partofhislife"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134118/mkunhiramanmaster-mkbhaskaran-socialist-made-publicwork-partofhislife"
published_at: "2023-07-27T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c228947a665_m_kunjiraman_.jpg"
keywords: []
---

# #nadapuram | എം കുഞ്ഞിരാമൻ മാസ്റ്റർ ; പൊതു പ്രവർത്തനം ജീവിത ചര്യയാക്കിയ സോഷ്യലിസ്റ്റ് ;എം കെ ഭാസ്കരൻ

> **Lead Summary:** **പുറമേരി : [ ** പൊതുപ്രവർത്തനം ജീവിത ചര്യയാക്കിയ ഉത്തമ സോഷ്യലിസ്റ്റ് ആയിരുന്നു എം കുഞ്ഞിരാമൻ മാസ്റ്ററെന്ന് എൽ ജെ ഡി സംസ്ഥാന ജന: സിക്രട്ടറി എം കെ ഭാസ്കരൻ പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവും ജനതാദൾ ജില്ലാ വൈ: പ്രസിഡൻ്റുമായിരുന്ന എം കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ യോഗം പുറമേരി കിസാൻ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഹാളിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

## Article Content

**പുറമേരി : [ ** പൊതുപ്രവർത്തനം ജീവിത ചര്യയാക്കിയ ഉത്തമ സോഷ്യലിസ്റ്റ് ആയിരുന്നു എം കുഞ്ഞിരാമൻ മാസ്റ്ററെന്ന് എൽ ജെ ഡി സംസ്ഥാന ജന: സിക്രട്ടറി എം കെ ഭാസ്കരൻ പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവും ജനതാദൾ ജില്ലാ വൈ: പ്രസിഡൻ്റുമായിരുന്ന എം കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ യോഗം പുറമേരി കിസാൻ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഹാളിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

നാദാപുരത്തിൻ്റെ രാഷ്ട്രിയ ചരിത്രത്തിൽ കുഞ്ഞിരാമൻ മാസ്റ്റർ എന്നും മറക്കാൻ പറ്റാത്ത നേതാവായി അടയാളപെടുത്തുമെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു. ഇ കെ സജിത്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു. എൽ ജെ ഡി ജില്ലാ സിക്രട്ടറി പി പി രാജൻ, വത്സരാജ് മണലാട്ട്, കെ വി നാസർ,

രവീന്ദ്രൻ പാച്ചാക്കര, ടി കെ ബാലൻ, വള്ളിൽ പ്രജീഷ്, അമൽ കോമത്ത്, രാജി പറമ്പത്ത്, സജിനി കെ പി എന്നിവർ സംസാരിച്ചു. പടം : എം കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണം പുറമേരിയിൽ എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134118/mkunhiramanmaster-mkbhaskaran-socialist-made-publicwork-partofhislife)