---
title: "#nadapuram | വിജയ നാദം അല്ല വിജയ രോദനം; നാദാപുരത്ത് പ്ലസ് വൺ പ്രവേശനം ലഭിക്കാത്തത് അഞ്ഞൂറിലേറെ വിദ്യാർത്ഥികൾ - യൂത്ത് ലീഗ്"
english_title: "#victory cry #Morethan #500 #students #notgetting #PlusOne #admission #Nadapuram #Youth League"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134164/victory-cry-morethan-500-students-notgetting-plusone-admission-nadapuram-youth-league"
published_at: "2023-07-27T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c24cb7b8194_youthleague.jpg"
keywords: []
---

# #nadapuram | വിജയ നാദം അല്ല വിജയ രോദനം; നാദാപുരത്ത് പ്ലസ് വൺ പ്രവേശനം ലഭിക്കാത്തത് അഞ്ഞൂറിലേറെ വിദ്യാർത്ഥികൾ - യൂത്ത് ലീഗ്

> **Lead Summary:** **നാദാപുരം :[ **നിയോജക മണ്ഡലത്തിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കാൻ കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ വിജയ നാദം പരിപാടി വിജയ രോദനം ആയെന്ന് യൂത്ത് ലീഗ്. ആവേശ പൂർവ്വം പരിപാടിയിൽ എത്തിച്ചേർന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുക്കണക്കിന് കുട്ടികൾ പ്ലസ് വൺ പ്രവേശനം ലഭിക്കാതെ പുറത്തിരിക്കുമ്പോഴും കാണാമറയത്ത് പതിഞ്ഞിരിക്കുന്ന നാദാപുരം എം എൽ എ ഇ കെ വിജയൻ പദവി രാജി വെച്ച് വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നും നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നേതൃ യോഗം ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം :[ **നിയോജക മണ്ഡലത്തിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കാൻ കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ വിജയ നാദം പരിപാടി വിജയ രോദനം ആയെന്ന് യൂത്ത് ലീഗ്. ആവേശ പൂർവ്വം പരിപാടിയിൽ എത്തിച്ചേർന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുക്കണക്കിന് കുട്ടികൾ പ്ലസ് വൺ പ്രവേശനം ലഭിക്കാതെ പുറത്തിരിക്കുമ്പോഴും കാണാമറയത്ത് പതിഞ്ഞിരിക്കുന്ന നാദാപുരം എം എൽ എ ഇ കെ വിജയൻ പദവി രാജി വെച്ച് വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നും നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നേതൃ യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് കെഎം ഹംസ അധ്യക്ഷനായി. നാദാപുരം നിയോജക മണ്ഡലത്തിലെ പഠിക്കുന്ന കുട്ടികൾ പടിക്ക് പുറത്ത് നിൽക്കേണ്ട ഗതികേടിലാണ്. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലെ 3185 വിദ്യാർത്ഥികൾ പത്താം തരം പാസായെങ്കിലും പ്ലസ് വൺ പ്രവേശനം ലഭിച്ചത് 2350 വിദ്യാർത്ഥികൾക്ക് മാത്രമാണ്. അനുബന്ധ കോഴ്‌സുകളിലേക്കും,അൺ എയ്‌ഡഡ്‌ മേഖലകളിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചാലും അഞ്ഞൂറിനടുത്ത് വിദ്യാർത്ഥികൾ നട്ടം തിരിയേണ്ട ഗതികേടിലാണ്.

കോഴിക്കോട് ജില്ലയിൽ 2217 വിദ്യാർത്ഥികൾ പുറത്ത് നിൽക്കുമ്പോൾ സർക്കാർ അനുവദിച്ച പതിനൊന്ന് ബാച്ചുകളിലായി 660 വിദ്യാർത്ഥികൾക്ക് പ്രവേശനം നേടുമ്പോഴും ഇതിൽ നാദാപുരത്തെ ഒരു വിദ്യാർത്ഥിയുമില്ല എന്നത് എം എൽ എ യുടെ കഴിവ് കേടിന്റെ മകുടോദാഹരണം ആണെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

തൊട്ടടുത്ത കുറ്റ്യാടി മണ്ഡലത്തിൽ മൂന്ന് ബാച്ചുകൾ നൽകിയപ്പോഴാണ് നാദാപുരത്തോടുള്ള ഈ അവഗണന.താൽക്കാലിക ബാച്ചുകൾ അനുവദിച്ചു നൽകാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തേണ്ട സ്ഥലം എം എൽ എ ഇ കെ വിജയൻ പൂർണ്ണ പരാജയം ആണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ്, ട്രഷറർ എ എഫ് റിയാസ്, അജ്മൽ തങ്ങൾസ്, സി ഫാസിൽ, മുഹമ്മദ് പേരോട്, ഒ മുനീർ, ഇ വി അറഫാത്ത്, വിവി സഫീർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134164/victory-cry-morethan-500-students-notgetting-plusone-admission-nadapuram-youth-league)