---
title: "#nadapuram | പ്ലസ് വൺ പ്രവേശനം: ശക്തമായ പ്രതിഷേധങ്ങൾ തുടരും- എം.എസ്.എഫ്"
english_title: "#PlusOne #entry #Violent #protests #continue #MSF"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134198/plusone-entry-violent-protests-continue-msf"
published_at: "2023-07-27T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c26ad53ab4a_m_s_f_.jpg"
keywords: []
---

# #nadapuram | പ്ലസ് വൺ പ്രവേശനം: ശക്തമായ പ്രതിഷേധങ്ങൾ തുടരും- എം.എസ്.എഫ്

> **Lead Summary:** **നാദാപുരം: [ **താൽക്കാലിക പ്ലസ് ടു ബാച്ചുകൾ അനുവദിച്ചപ്പോൾ പോലും സ്വന്തം മണ്ഡലത്തിലേക്ക് ഒരുബാച്ച് ചോദിക്കാൻ കഴിയാത്ത നാദാപുരം എം.എൽ.എ നാടിന് അപമാനമാണെന്നും ശക്തമായ പ്രതിഷേധങ്ങൾ തുടരുമെന്നും എം.എസ്.എഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി. എം.എസ്.എഫ് നടത്തിയ നിരന്തര സമരങ്ങളുടെ ഭാഗമായാണ് മലബാറിലേക്ക് നൂറോളം താൽക്കാലിക പ്ലസ്ടു ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവായത്.

## Article Content

**നാദാപുരം: [ **താൽക്കാലിക പ്ലസ് ടു ബാച്ചുകൾ അനുവദിച്ചപ്പോൾ പോലും സ്വന്തം മണ്ഡലത്തിലേക്ക് ഒരുബാച്ച് ചോദിക്കാൻ കഴിയാത്ത നാദാപുരം എം.എൽ.എ നാടിന് അപമാനമാണെന്നും ശക്തമായ പ്രതിഷേധങ്ങൾ തുടരുമെന്നും എം.എസ്.എഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി. എം.എസ്.എഫ് നടത്തിയ നിരന്തര സമരങ്ങളുടെ ഭാഗമായാണ് മലബാറിലേക്ക് നൂറോളം താൽക്കാലിക പ്ലസ്ടു ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവായത്.

മലബാറിലേക്ക് ആവശ്യമായ സീറ്റുകളുടെ പകുതി പോലും ഇവയാകില്ല. കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് ഈ അനുവദിക്കൽ നാടകമെങ്കിലും ആ വഴിയെങ്കിലും ബാച്ചുകളിൽ ഒരെണ്ണം പോലും സ്വന്തം മണ്ഡലമായ നാദാപുരത്തേക്ക് കൊണ്ടുവരാൻ കഴിയാത്ത ഇടത് എം.എൽ.എ ഇ.കെ വിജയൻ നാടിന് അപമാനമാണ്. കാലങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന മണ്ഡലത്തോട് യാതൊരുവിധ പ്രതിബദ്ധതയും കാണിക്കാത്ത എം.എൽ.എയുടെ ഈ നിഷ്ക്രിയത്വം മണ്ഡലത്തിലെ വിദ്യാർഥികളോടുള്ള നീതികേടാണ്.

നാദാപുരം മണ്ഡലത്തിൽ ആയിരത്തോളം പേരാണ് സീറ്റ് ലഭിക്കാതെ പുറത്താവുക. ഇനിയുമൊരു പരിഹാരം ലഭ്യമായില്ലെങ്കിൽ എം.എൽ.എ ഓഫീസ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്കുള്ള സമര പരിപാടികളുമായി എം.എസ്.എഫ് നാദാപുരം മണ്ഡലം കമ്മിറ്റി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നാദാപുരം പ്രസ് ഫോറം ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട്, മണ്ഡലം പ്രസിഡന്റ് മുഹ്സിൻ വളപ്പിൽ, ജനറൽ സെക്രട്ടറി റാഷിക്ക് ചങ്ങരംകുളം, ഭാരവാഹികളായ ജാഫർ തുണ്ടിയിൽ, ശമ്മാസ് എടച്ചേരി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134198/plusone-entry-violent-protests-continue-msf)