---
title: "nadapuram | ക്ഷീര മൈത്രി ; നരിക്കാട്ടേരിയിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു"
english_title: "#KsheeraMaitri #dairy farmer #outreach #program #organized  #Narikatteri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134205/ksheeramaitri-dairy-farmer-outreach-program-organized-narikatteri"
published_at: "2023-07-27T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c275b79d153_ksheeram.jpg"
keywords: []
---

# nadapuram | ക്ഷീര മൈത്രി ; നരിക്കാട്ടേരിയിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:****[ **[ ] തൂണേരി ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെയും , നരിക്കാട്ടേരി ക്ഷീര സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീര മൈത്രി പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ എ.കെ. സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:****[ **[ ] തൂണേരി ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെയും , നരിക്കാട്ടേരി ക്ഷീര സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീര മൈത്രി പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ എ.കെ. സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡണ്ട് കെ.മുഹമ്മദ് ഹാജി അധ്യക്ഷനായിരുന്നു. ഡി.ഇ.ഒ അമിത പദ്ധതി വിശദീകരിച്ചു. കന്നുകാലികളെ ബാധിക്കുന്ന മഴക്കാല രോഗങ്ങളും , അവയുടെ പ്രതിരോധ മാർഗങ്ങളെ കുറിച്ചും

നാദാപുരം വെറ്റിനറി സർജൻ ഡോ.രജിത്ത് ക്ലാസെടുത്തു. നിരവധി ക്ഷീര കർഷകർ പരിപാടിയിൽ സംബന്ധിച്ചു. സംഘം സെക്രട്ടറി രേഷ്മ സ്വാഗതവും സുമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134205/ksheeramaitri-dairy-farmer-outreach-program-organized-narikatteri)