---
title: "#vanimel | എൻ എൻ എസ് സപ്തദിന ക്യാമ്പ്; വാണിമേലിൽ പാഴ് വസ്തു ശേഖരണത്തിലൂടെ തുക സമാഹരിച്ചു"
english_title: "#NNS #SevenDay #Camp #amount #collected #waste collection #Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134359/nns-sevenday-camp-amount-collected-waste-collection-vanimel"
published_at: "2023-07-28T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c364e860247_vanimel_nss.jpg"
keywords: []
---

# #vanimel | എൻ എൻ എസ് സപ്തദിന ക്യാമ്പ്; വാണിമേലിൽ പാഴ് വസ്തു ശേഖരണത്തിലൂടെ തുക സമാഹരിച്ചു

> **Lead Summary:** **വാണിമേൽ: [ **നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പുളിയാവ് എൻ എൻ എസ് യൂണിറ്റ് വാണിമേൽ എം.യു.പി സ്കൂളിൽ സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു. ഒപ്പം ക്യാമ്പിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും ശേഖരിച്ച പാഴ് വസ്തുവിൽ നിന്ന് ലഭിച്ച തുക കൊണ്ട് പഞ്ചായത്തിലെ നിരവധി രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

## Article Content

**വാണിമേൽ: [ **നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പുളിയാവ് എൻ എൻ എസ് യൂണിറ്റ് വാണിമേൽ എം.യു.പി സ്കൂളിൽ സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു. ഒപ്പം ക്യാമ്പിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും ശേഖരിച്ച പാഴ് വസ്തുവിൽ നിന്ന് ലഭിച്ച തുക കൊണ്ട് പഞ്ചായത്തിലെ നിരവധി രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

92000 രൂപയാണ് ക്യാമ്പിലൂടെ വളന്റിയേഴ്‌സ് സമാഹരിച്ചത്. ആവശ്യങ്ങൾക്കനുസരിച്ചു ഗ്രാമപഞ്ചായത്തിലെ എല്ലാ രോഗികൾക്കും ഉപകരണങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തിൽ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയറിലേക്കാണ് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തത്. ഇതോടൊപ്പം പാഴ് വസ്തു ശേഖരിക്കാൻ കയറിയ വാർഡുകളിലെ അത്യാവിശ്യക്കാർക്ക് കട്ടിലയും, വീൽ ചെയറും വിതരണം ചെയ്തു. വീൽ ചെയർ,എയർ ബെഡ്,വാക്കർ,ബാക്ക് റസ്റ്റ് എന്നീ ഉപകരണങ്ങളാണ് പാലിയേറ്റീവ് കെയറിലേക്ക് വിതരണം ചെയ്തത്.

ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.പി.സുരയ്യ ടീച്ചർ നിർവ്വഹിച്ചു. പരിപാടിയിൽ യൂണിവേഴ്സിറ്റി എൻ എൻ എസ് കോർഡിനേറ്റർ ഡോ. സോണി. ടി. എൽ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് മെമ്പർ എം.കെ.മജീദ്, റസാഖ് പറമ്പത്ത് ,ഹെൽത്ത് ഇൻസ്‌പെക്ടർ ജയരാജ്, കോളേജ് ട്രസ്റ്റ് ചെയർമാൻ അബ്ദുല്ല വയലോളി, മരുന്നോളി കുഞ്ഞബ്ദുല്ല മാസ്റ്റർ, ഭാരവാഹികളായിട്ടുള്ള പൊയിൽ ഇസ്മായിൽ , ഹമീദ് , കോളേജ് സൂപ്രണ്ടന്റ് ബാലകൃഷ്ണ നമ്പ്യാർ ,

വൈസ് പ്രിൻസിപ്പാൾ ഷിംജിത്ത്‌ മൂലയിൽ, ക്രസന്റ് ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ മൊയ്തു മാസ്റ്റർ , എൻ എൻ എസ് അവാർഡ് ജേതാവ് ഷഹനാസ് ടീച്ചർ , പാലിയേറ്റീവ് കെയർ സിസ്റ്റർ ഫൗസിയ , നൗഷാദ് എം കെ , എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എം പി യൂസുഫ് അദ്ധ്യക്ഷത വഹിച്ചു. എൻ എൻ എസ് പ്രോഗ്രാം ഓഫീസർ റംഷിദ്.പി.പി സ്വാഗതവും വളണ്ടിയർ നെഹല.എൻ.എസ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134359/nns-sevenday-camp-amount-collected-waste-collection-vanimel)