---
title: "#nadapuram | റോഡ് പൊളിക്കരുത്; നടപടി തുടർന്നാൽ ജനകീയമായി ചെറുക്കും -വി വി മുഹമ്മദലി"
english_title: "#Donot #demolish #road #action #continues #popular #resistance #VVMuhammadali"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134379/donot-demolish-road-action-continues-popular-resistance-vv-muhammadali"
published_at: "2023-07-28T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c36b136218d_v_v_muhammadali.jpg"
keywords: []
---

# #nadapuram | റോഡ് പൊളിക്കരുത്; നടപടി തുടർന്നാൽ ജനകീയമായി ചെറുക്കും -വി വി മുഹമ്മദലി

> **Lead Summary:** **നാദാപുരം : **കുടിവെള്ള വിതരണത്തിന് ജല അതോറിറ്റി പൈപ്പുകൾ സ്ഥാപിക്കാൻ വെട്ടിപൊളിക്കുന്ന റോഡുകൾ പുന:ർ നിർമ്മിക്കാത്ത നടപടി തുടർന്നാൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനകീയമായി ചെറുക്കുമെന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പറഞ്ഞു. വാട്ടർ അതോറിറ്റിയുടെ നിരുത്തരവാദപരമായ സമീപനം കൊണ്ട്‌ ജനം പൊറുതി മുട്ടുകയാണ് .

## Article Content

**നാദാപുരം : **കുടിവെള്ള വിതരണത്തിന് ജല അതോറിറ്റി പൈപ്പുകൾ സ്ഥാപിക്കാൻ വെട്ടിപൊളിക്കുന്ന റോഡുകൾ പുന:ർ നിർമ്മിക്കാത്ത നടപടി തുടർന്നാൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനകീയമായി ചെറുക്കുമെന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പറഞ്ഞു. വാട്ടർ അതോറിറ്റിയുടെ നിരുത്തരവാദപരമായ സമീപനം കൊണ്ട്‌ ജനം പൊറുതി മുട്ടുകയാണ് .

കുടിവെളളം പ്രധാന കാര്യമായതിനാലും എല്ലാവർക്കും കുടിവെള്ളമെത്തിക്കണമെന്നത് കൊണ്ടും റോഡുകൾ വെട്ടിപ്പൊളിക്കുമ്പോൾ തടസ്സം നിന്നിരുന്നില്ല. കുഴിയെടുത്ത് പൈപ്പിട്ടശേഷം എത്രയും പെട്ടെന്ന് മൂടുമെന്നും കോറീ വേസ്റ്റിട്ടുതരുമെന്നും പിന്നീട്‌ ആ ഭാഗം കോൺക്രീറ്റ്‌ ചെയ്തുതരുമെന്നും ജല അതോറിറ്റി ഉറപ്പ്‌ പറഞ്ഞതുമാണ്. എന്നാൽ റോഡുകൾ തോടുകളാക്കി മാറ്റി . പാലം കടന്നപ്പോൾ കൂരായണ എന്ന് പറഞ്ഞ മട്ടിലായി. എത്രയോതവണ പരാതി പറഞ്ഞു മീറ്റിംഗ്‌ നടത്തി. അവസാന സമരവും ചെയ്യേണ്ടി വന്നു.

പരിഹരിക്കാമെന്ന് ഉന്നത ഉദ്യോഗസ്ഥർ നൽകിയ ഉറപ്പൊന്നും പാലിക്കുന്നുമില്ല. ആദ്യം നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കുഴിയടക്കണമെന്നും ഈ മഴക്കാലത്ത്‌ വീണ്ടും കുഴിയെടുക്കാനും റോഡ്‌ വെട്ടിപ്പൊളിക്കാനും പാടില്ലെന്നും ഗ്രാമ പഞ്ചായത്ത്‌ വാട്ടർ അതോറിറ്റി യോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ആയതിനാൽ റോഡ്‌ വെട്ടിപ്പൊളിക്കുന്നത്‌ ശ്രദ്ധയിൽ പെട്ടാൽ വാർഡ്‌ മെമ്പർമാരെ അറിയിച്ച് തടസ്സപ്പെടുത്തണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134379/donot-demolish-road-action-continues-popular-resistance-vv-muhammadali)