---
title: "#cpi | ഭാവനാ സൃഷ്ടി : നാദാപുരത്തെ വികസന പ്രവർത്തനങ്ങൾ ലീഗിന്റെ മറക്കുടയിൽ ഒതുങ്ങില്ല ; സി.പി.ഐ"
english_title: "#Imagination #Development #activities #Nadapuram #limited #League'smemory #CPI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134520/imagination-development-activities-nadapuram-limited-leaguesmemory-cpi-new"
published_at: "2023-07-28T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3e986452d6_c_p_i_.jpg"
keywords: []
---

# #cpi | ഭാവനാ സൃഷ്ടി : നാദാപുരത്തെ വികസന പ്രവർത്തനങ്ങൾ ലീഗിന്റെ മറക്കുടയിൽ ഒതുങ്ങില്ല ; സി.പി.ഐ

> **Lead Summary:** **നാദാപുരം: [**എൽ ഡി എഫ് സർക്കാറിന്റെ കീഴിൽ ഇ.കെ വിജയൻ എംഎൽഎയുടെ നാദാപുരത്തെ വികസന പ്രവർത്തനങ്ങൾ ലീഗിന്റെ മറക്കുടയിൽ ഒതുങ്ങില്ലെന്ന് സി.പി.ഐ. സി.പി.ഐയിലെ പടലപ്പിണക്കം കാരണം നാദാപുരത്ത് വികസനം മുരടിക്കുന്നു എന്ന മുസ്‌ലിം ലീഗിന്റെ പ്രസ്താവന ഭാവനാ സൃഷ്ടി മാത്രമാണെന്ന് സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

## Article Content

**നാദാപുരം: [**എൽ ഡി എഫ് സർക്കാറിന്റെ കീഴിൽ ഇ.കെ വിജയൻ എംഎൽഎയുടെ നാദാപുരത്തെ വികസന പ്രവർത്തനങ്ങൾ ലീഗിന്റെ മറക്കുടയിൽ ഒതുങ്ങില്ലെന്ന് സി.പി.ഐ. സി.പി.ഐയിലെ പടലപ്പിണക്കം കാരണം നാദാപുരത്ത് വികസനം മുരടിക്കുന്നു എന്ന മുസ്‌ലിം ലീഗിന്റെ പ്രസ്താവന ഭാവനാ സൃഷ്ടി മാത്രമാണെന്ന് സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

തങ്ങളുടെ സംഘടനാ കാര്യം കൈകാര്യം ചെയ്യാനുള്ള കഴിവ് സി.പി.ഐക്ക് ഉണ്ടെന്നും ഈ കഴിഞ്ഞ കാലത്ത് നടന്നതും ഇപ്പോൾ നടക്കുന്നതുമായ വികസന പ്രവർത്തനങ്ങളെല്ലാം ലീഗ് എത്ര മറച്ചു വെച്ചാലും ജനങ്ങൾ നേരിൽ കാണുന്നതും അനുഭവിക്കുന്നതുമാണെന്നും നേതാക്കൾ പറഞ്ഞു. യോഗത്തിൽ ശ്രീജിത്ത് മുടപ്പിലായി അധ്യക്ഷനായി. രജീന്ദ്രൻ കപ്പളളി, എം.ടി ബാലൻ, സി സുരേന്ദ്രൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134520/imagination-development-activities-nadapuram-limited-leaguesmemory-cpi-new)