---
title: "#congress | പ്ലസ് ടു അധിക ബാച്ച് ; നാദാപുരത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ്ണ നടത്തി"
english_title: "#Plustwo #extra batch #Congressworkers #staged #protest #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134724/plustwo-extra-batch-congressworkers-staged-protest-nadapuram"
published_at: "2023-07-29T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4e14411543_congresss.jpg"
keywords: []
---

# #congress | പ്ലസ് ടു അധിക ബാച്ച് ; നാദാപുരത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ്ണ നടത്തി

> **Lead Summary:** **നാദാപുരം: [ **നാദാപുരം മേഖലയിൽ കൂടുതൽ പ്ലസ് ടു അഡീഷണൽ ബാച്ചുകൾ അനുവദിക്കണമെന്നും ഇക്കാര്യത്തിൽ നാദാപുരം എംഎൽഎ കാണിക്കുന്ന നിസ്സംഗതക്കെതിരെയും കോൺഗ്രസ് പ്രവർത്തകന്മാർ നാദാപുരം ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [ **നാദാപുരം മേഖലയിൽ കൂടുതൽ പ്ലസ് ടു അഡീഷണൽ ബാച്ചുകൾ അനുവദിക്കണമെന്നും ഇക്കാര്യത്തിൽ നാദാപുരം എംഎൽഎ കാണിക്കുന്ന നിസ്സംഗതക്കെതിരെയും കോൺഗ്രസ് പ്രവർത്തകന്മാർ നാദാപുരം ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് അഡ്വ.കെ എം രഘുനാഥ് അധ്യക്ഷത വഹിച്ചു. അശോകൻ തൂണേരി, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം, കെ.ടി.കെ അശോകൻ, മൊയ്തു കോടികണ്ടി, വി വി റിനീഷ്, വി കെ രജീഷ്, വി പി സൂപ്പി മാസ്റ്റർ, ഇ.മുരളീധരൻ എന്നിവർ സംസാരിച്ചു. ധർണ്ണയ്ക്ക് വാസു എരഞ്ഞിക്കൽ, പി. വി.ചാത്തു, ടി രവീന്ദ്രൻ മാസ്റ്റർ, ഇ വി ലിജന്‍ രൂപേഷ് കിഴക്കേടത്ത്, സി കെ കുഞ്ഞാലി, ഓ പി ഭാസ്കരൻ മാസ്റ്റർ,സി എം രാജൻ, വിജേഷ് മലോ ക്കണ്ടി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134724/plustwo-extra-batch-congressworkers-staged-protest-nadapuram)