---
title: "#purameri | പുറമേരിയിൽ കിണറ്റിൽ യുവാവിന്റെ മൃതദേഹം; മരണത്തിൽ ദുരൂഹതയെന്ന് കുടുംബം"
english_title: "#Youngman's #body #well #Pumaari #family #said #death #mysterious"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134795/youngmans-body-well-pumaari-family-said-death-mysterious"
published_at: "2023-07-29T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c52c3431ed6_purameri.jpeg"
keywords: []
---

# #purameri | പുറമേരിയിൽ കിണറ്റിൽ യുവാവിന്റെ മൃതദേഹം; മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

> **Lead Summary:** **പുറമേരി**: **[** പുറമേരിയിൽ കിണറ്റിൽ യുവാവിന്റെ മൃദദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. പുറമേരി രയരോത്ത് ബാബുവിന്റെ മകൻ സിദ്ധാർഥ് നെയാണ് അയൽവാസിയുടെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ടാണ് വടക്കേടത്ത് അപ്പു എന്ന വിപിന്റെ വീട്ടിലെ കിണറ്റിൽ സിദ്ധാർത്ഥിന്റെ മൃതദേഹം കണ്ടെത്തിയത്.

## Article Content

**പുറമേരി**: **[** പുറമേരിയിൽ കിണറ്റിൽ യുവാവിന്റെ മൃദദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. പുറമേരി രയരോത്ത് ബാബുവിന്റെ മകൻ സിദ്ധാർഥ് നെയാണ് അയൽവാസിയുടെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ടാണ് വടക്കേടത്ത് അപ്പു എന്ന വിപിന്റെ വീട്ടിലെ കിണറ്റിൽ സിദ്ധാർത്ഥിന്റെ മൃതദേഹം കണ്ടെത്തിയത്.

രണ്ട് ദിവസം മുൻപ് സിദ്ധാർത്ഥിനെ കാണാതായിരുന്നു. ഇന്ന് വൈകീട്ട് വീട്ടുകാർ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാദാപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നാദാപുരം ഫയർ ഫോഴ്സ് എത്തിയാണ് സിദ്ധാർത്ഥിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മകന്റെ മരണത്തിൽ ദുരുഹതയുണ്ടെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. ലീനയാണ് അമ്മ. ഒരു സഹോദരിയുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134795/youngmans-body-well-pumaari-family-said-death-mysterious)