---
title: "#sidharthdeath | സിദ്ധാർത്ഥിന്റെ മരണം ; സംസ്കാരം ഇന്ന് വൈകിട്ട് പുറമേരിയിലെ വീട്ടുവളപ്പിൽ"
english_title: "#Death #Siddharth #The cremation #held #evening #homestead #Purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134993/death-siddharth-the-cremation-held-evening-homestead-purameri"
published_at: "2023-07-30T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c6294b35bcc_sidharth.jpeg"
keywords: []
---

# #sidharthdeath | സിദ്ധാർത്ഥിന്റെ മരണം ; സംസ്കാരം ഇന്ന് വൈകിട്ട് പുറമേരിയിലെ വീട്ടുവളപ്പിൽ

> **Lead Summary:** **നാദാപുരം : [ **നാദാപുരത്തിനടുത്ത് പുറമേരിയിൽ അയൽവാസിയായ സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. സിദ്ധാർത്ഥിന്റെ സംസ്കാരം ഇന്ന് വൈകിട്ട് പുറമേരിയിലെ വീട്ടുവളപ്പിൽ നടക്കും. യുവാവിന്റെ പോസ്റ്റുമോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പുരോഗമിക്കുന്നു. ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നത്.

## Article Content

**നാദാപുരം : [ **നാദാപുരത്തിനടുത്ത് പുറമേരിയിൽ അയൽവാസിയായ സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. സിദ്ധാർത്ഥിന്റെ സംസ്കാരം ഇന്ന് വൈകിട്ട് പുറമേരിയിലെ വീട്ടുവളപ്പിൽ നടക്കും. യുവാവിന്റെ പോസ്റ്റുമോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പുരോഗമിക്കുന്നു. ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നത്.

പുറമേരി രയരോത്ത് ബാബുവിന്റെ മകൻ സിദ്ധാർഥ് (30) നെയാണ് അയൽവാസിയുടെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതിന് പിന്നിൽ മയക്കുമരുന്ന് സംഘമാണെന്നും ബാബു ആരോപിച്ചതിനെ തുടർന്നാണ് വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തുന്നത്. വടകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം ഇന്ന് വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. സിദ്ധാർത്ഥിന്റെ മരണത്തിൽ പിതാവ് നൽകിയ പരാതി ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്നും അതിലെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നും നാദാപുരം പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ടാണ് വടക്കേടത്ത് അപ്പു എന്ന വിപിന്റെ വീട്ടിലെ കിണറ്റിൽ സിദ്ധാർത്ഥിന്റെ മൃതദേഹം കണ്ടെത്തിയത്.

> രണ്ട് ദിവസം മുൻപ് സിദ്ധാർത്ഥിനെ കാണാതായിരുന്നു. ഇന്നലെ വൈകീട്ടാണ് വീട്ടുകാർ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിൽ മയക്ക് മരുന്നു സംഘമെന്നും മകൻ ആത്മഹത്യ ചെയ്യില്ലെന്നും ആരോപിച്ച് പിതാവ് ഇന്നലെ തന്നെ രംഗത്ത് വന്നിരുന്നു. "എന്റെ മകൻ ആത്മഹത്യ ചെയ്യില്ല, ഒറ്റയ്ക്ക് അവനെ അപായപ്പെടുത്താൻ ആർക്കും കഴിയില്ല. മദ്യത്തിൽ മയക്കുമരുന്ന് നൽകി അവർ അപായപ്പെടുത്തിയതാകാനാണ് സാധ്യത".

> പുറമേരിയിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥിന്റെ  പിതാവ് രയരോത്ത് ബാബുവാണ് ഇക്കാര്യം ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞത്. "മകന്റെ മരണത്തിൽ ദുരൂഹതകളേറെയുണ്ട്. അയൽവാസിയായ വടക്കേടത്ത് വിപിനിൻറെ വീടിനോട് ചേർന്ന കിണറ്റിലാണ് ഇന്ന് വൈകിട്ട് സിദ്ധാർത്ഥിന്റെ മൃതദേഹം കണ്ടെത്തിയത്. സിദ്ധാർത്ഥിന്റെ സുഹൃത്തുക്കളിൽ ഒരാളായ വിപിൻ തന്നെയാണ് കിണറ്റിൽ മൃതദേഹമുള്ള കാര്യം നാട്ടുകാരെ അറിയിച്ചത്.

> മകന്റെ മൃതദേഹം കണ്ട കാര്യമോ കിണറ്റിൽ നിന്ന് പുറത്തെടുക്കുമ്പോഴോ തന്നെയോ മറ്റു ബന്ധുക്കളെയോ വിവരം അറിയിച്ചില്ലെന്ന്" ബാബു പറഞ്ഞു. "മൂന്നു ദിവസം മുൻപാണ് സിദ്ധാർത്ഥിനെ കാണാതായത്. ഇതിനിടയിൽ തന്റെ ഫോണിലേക്ക് അസ്വാഭാവികമായ രീതിയിൽ ചില ഫോൺ കോളുകൾ വന്നിരുന്നു. മദ്യ- മയക്കുമരുന്ന് സംഘങ്ങൾക്ക് മരണത്തിൽ പങ്കുള്ളതായി സംശയമുണ്ട്. മകന്റെ തിരിച്ചറിയൽ കാർഡ് ആവിശ്യപ്പെട്ട് അയൽവാസിയായ മോഹനനെന്നയാൾ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

> ഇതിൽ ദുരൂഹത തോന്നിയപ്പോൾ പോലീസിൽ വിവരം നൽകുകയും ഇയാളെ നാദാപുരം പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. "പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ഇയാൾ തന്നെ ഭീഷണിപ്പെടുത്തിയതായും" ബാബു പറഞ്ഞു. ഇന്നലെ രാവിലെ വീണ്ടും പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതായും ബാബു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134993/death-siddharth-the-cremation-held-evening-homestead-purameri)