---
title: "#inaguration | തോടോരത്ത്‌ ആഘോഷം; പുളിക്കൂൽ തോട്‌ വിസിബി നാടിന് സമർപ്പിച്ചു"
english_title: "#Thodorath #celebration #Pulikul river #VCB #dedicated #nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/135652/thodorath-celebration-pulikul-river-vcb-dedicated-nation"
published_at: "2023-08-01T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9159eb9e61_inaguration.jpg"
keywords: []
---

# #inaguration | തോടോരത്ത്‌ ആഘോഷം; പുളിക്കൂൽ തോട്‌ വിസിബി നാടിന് സമർപ്പിച്ചു

> **Lead Summary:** **നാദാപുരം :** **[ **ഗ്രാമ പഞ്ചായത്തിലെ കൃഷിക്കും കുടിവെള്ളത്തിനും ഏറെ ഗുണം ചെയ്യുന്ന പുളിക്കൂൽ തോട്‌ വി സി ബി നാടിന് സമർപ്പിച്ചു. കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് വി സി ബി നിർമ്മിച്ചത്‌. ജലസംരക്ഷണത്തിനുള്ള ഈ പദ്ധതി രണ്ടു പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലമായും ഉപയോഗപ്പെടുത്തുന്ന തരത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്‌.

## Article Content

**നാദാപുരം :** **[ **ഗ്രാമ പഞ്ചായത്തിലെ കൃഷിക്കും കുടിവെള്ളത്തിനും ഏറെ ഗുണം ചെയ്യുന്ന പുളിക്കൂൽ തോട്‌ വി സി ബി നാടിന് സമർപ്പിച്ചു. കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് വി സി ബി നിർമ്മിച്ചത്‌. ജലസംരക്ഷണത്തിനുള്ള ഈ പദ്ധതി രണ്ടു പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലമായും ഉപയോഗപ്പെടുത്തുന്ന തരത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്‌.

കൂടാതെ വെള്ളപ്പൊക്കം കൊണ്ട്‌ പൊറുതി മുട്ടുന്ന പുളിക്കൂൽ പ്രദേശത്തെ നിരവധി കുടുംബങ്ങൾക്കും ആശ്വാസമാകുന്ന തരത്തിൽ തോടിന്റെ പാർശ്വ ഭിത്തിയും കെട്ടി സംരക്ഷിച്ചിട്ടുണ്ട്‌. തോടോരത്ത്‌ ആഘോഷപൂർവ്വം നടന്ന ചടങ്ങ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശഷി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അധ്യക്ഷനായി . ജില്ലാ പഞ്ചായത്ത്‌ നാദാപുരം ഡിവിഷൻ മെമ്പർ സി വി എം നജമ മുഖ്യ അതിഥിയായി.

ഗ്രാമ പഞ്ചായത്ത്‌ അംഗം അബ്ബാസ്‌ കണേക്കൽ സ്വാഗതം പറഞ്ഞു . ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌ , സ്ഥിരം സമിതി അധ്യക്ഷം സി കെ നാസർ ഗ്രാമ പഞ്ചായത്ത്‌ അംഗം സുമയ്യ പാട്ടത്തിൽ രാഷ്ട്രീയ പാർട്ടീ നേതാക്കളായ വലിയാണ്ടി ഹമീദ്‌,അഡ്വ കെ എം രഘുനാഥ്‌, സി എച്ച്‌ ദിനേശൻ, കോടോത്ത്‌ അന്ത്രു,കാവുങ്കൽ സൂപ്പി,കുന്നത്ത് ജലീൽ,മെഹബുബ് നായർകണ്ടി,കിഴക്കയിൽ മമ്മു ഹാജി,തയ്യിൽ അന്തു,നരിക്കോൾ അഷ്റഫ് ഹാജി,തയ്യിൽ ഇബ്രാഹിം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/135652/thodorath-celebration-pulikul-river-vcb-dedicated-nation)