---
title: "#nadapuram | ഞെട്ടലോടെ നാട് ; തൂണേരിയിലെ അഭിനവിന്റെ മൃതദേഹം സംസ്കരിച്ചു"
english_title: "#shocked #Abhinav's body #cremated #Thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/135714/shocked-abhinavs-body-cremated-thooneri"
published_at: "2023-08-01T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c93d34071db_abhinav_pic.jpg"
keywords: []
---

# #nadapuram | ഞെട്ടലോടെ നാട് ; തൂണേരിയിലെ അഭിനവിന്റെ മൃതദേഹം സംസ്കരിച്ചു

> **Lead Summary:** **നാദാപുരം : [ **ദിവസങ്ങളുടെ ഇടവേളയിൽ നാദാപുരം പൊലീസ് രജിസ്റ്റർ ചെയ്തത് അസ്വാഭാവിക മരണത്തിലുള്ള മൂന്ന് കേസുകൾ . യുവതി - യുവാക്കളുടെ ജീവൻ പൊലിയുന്നതിലുള്ള ഞെട്ടലിലാണ് നാട് . ഇതിനിടെ ഇന്നലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ തുണേരിവെസ്റ്റിലെ കല്ലിനാണ്ടി മീത്തൽ അഭിനവ് വിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിച്ചു.

## Article Content

**നാദാപുരം : [ **ദിവസങ്ങളുടെ ഇടവേളയിൽ നാദാപുരം പൊലീസ് രജിസ്റ്റർ ചെയ്തത് അസ്വാഭാവിക മരണത്തിലുള്ള മൂന്ന് കേസുകൾ . യുവതി - യുവാക്കളുടെ ജീവൻ പൊലിയുന്നതിലുള്ള ഞെട്ടലിലാണ് നാട് . ഇതിനിടെ ഇന്നലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ തുണേരിവെസ്റ്റിലെ കല്ലിനാണ്ടി മീത്തൽ അഭിനവ് വിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിച്ചു.

കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് ചന്ദ്രന്റെയും തു ണേരി ഗ്രാമപഞ്ചായത്ത് ജീവനക്കാരി നിഷയുടെയും മകനാണ്. സഹോദരൻ ആദർശ് (ദുബായ് ) . പുറമേരി ഹോമിയോമുക്കിനടുത്ത് സിദ്ധാർത്ഥ് എന്ന യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. കോടഞ്ചേരിയിൽ ഭർത്താവുമായി പിണങ്ങിയ യുവതി ജീവനൊടുക്കിയതും കഴിഞ്ഞ ആഴ്ച്ചയാണ്.

ചെറിയ പ്രശ്നങ്ങൾ പോലും പരിഹരിക്കാനുള്ള ഇടപെടലിന്റെ കുറവും മാനസിക ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ കൗൺസലിംഗ് സംവിധാനങൾ ഉപയോഗപ്പെടുത്താതതും ദുരന്തങ്ങൾക്ക് വഴിവെക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. ലഹരിയുടെ വിപത്തും ചില സംഭവങ്ങൾക്ക് കാരണമെന്ന സൂചനയും ഉയർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/135714/shocked-abhinavs-body-cremated-thooneri)